ദിവസവും 5 മിനിറ്റ് ചെലവഴിക്കൂ, ഡെയ്‌ലി ക്വിസിലൂടെ നേടാം 800 രൂപ സമ്മാനം

ഓരോ മാസവും 5000 രൂപ മെഗാ സമ്മാനം
ദിവസവും വൈകിട്ട് 6.55 നാണ് ക്വിസ് തുടങ്ങുക.
കോട്ടയം∙ ദിവസവും 5 മിനിറ്റ് നേരം നിങ്ങളുടെ അറിവ് പരീക്ഷിക്കാമോ? എന്നാൽ നേടാം ദിവസവും 800 രൂപ സമ്മാനം. പൊതുവിഞ്ജാനത്തെ ആസ്പദമാക്കി ആരംഭിച്ച ഏഷ്യൻ പെയിന്റ്സ് റസ്റ്റ് ഷീൽഡ് – മനോരമ ഓൺലൈൻ ഡെയ്‌ലി ക്വിസാണ് ഇത്തരത്തിലൊരു അവസരം ഒരുക്കുന്നത്. അറിവ് ഉപയോഗപ്പെടുത്തി ക്യാഷ് പ്രൈസ് നേടാൻ ലഭിക്കുന്ന സുവർണാവസരം ഇതുവരെ ആയിരങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ക്വിസിൽ പങ്കെടുത്ത് ദിവസവും ക്യാഷ് പ്രൈസ് നേടാം എന്നതിലുപരി അറിവ് അന്വേഷിക്കുന്നവർക്ക്, പിഎസ്‌സിക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തങ്ങളുടെ വിഞ്ജാനം പരീക്ഷിക്കാനുള്ള വേദി കൂടിയാകുകയാണ് ഏഷ്യൻ പെയിന്റ്സ് റസ്റ്റ് ഷീൽഡ് – മനോരമ ഓൺലൈൻ ഡെയ്‌ലി ക്വിസ്.

10 ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, 800 രൂപ സമ്മാനം
മലയാള മനോരമ മൊബൈൽ ആപ്ലിക്കേഷനിലെ ക്വിസ് പരമ്പര ഡെയ്‌ലി ക്വിസിലെ 10 ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോഴാണ്, ദിവസവും 800 രൂപ സമ്മാനം നേടാൻ കഴിയുന്നത്. 10 ചോദ്യങ്ങളിൽ 5 എണ്ണമോ അതിൽ കൂടുതലോ ശരിയാക്കുന്നവരിൽ നിന്ന് ദിവസേന 10 വിജയികളെ നറുക്കെടുത്ത് 800 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഒപ്പം മെഗാ സമ്മാനവും ലഭിക്കും. ദിവസവും വൈകിട്ട് 6.55 നാണ് ക്വിസ് തുടങ്ങുക. പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഓരോ മാസവും 150 ഓ അതിൽ കൂടുതലോ ഉത്തരങ്ങൾ ശരിയാക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 5000 രൂപയുടെ മെഗാ ക്യാഷ് പ്രൈസ് ലഭിക്കും.
________Read more:________
________________________

നിയമാവലി വായിക്കണം
ക്വിസിൽ പങ്കെടുക്കുന്നതിനു മുൻപ് മനോരമ ആപ്പിലുള്ള മത്സര നിയമാവലി നിർബന്ധമായും വായിച്ചിരിക്കണം. ക്വിസ് തുടങ്ങുന്നതിനു മുപ് നിങ്ങൾ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. മനോരമ, ഗൂഗിൾ, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴി ലോഗിൻ ചെയ്യാം. പുതിയ അംഗങ്ങളാണെങ്കിൽ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ഉൾപ്പടെ അക്കൗണ്ട് നേരത്തേ തയാറാക്കിയിരിക്കണം. ക്വിസിന് അഞ്ചു മിനിറ്റ് മുൻപ് കൗണ്ട്ഡൗൺ ആരംഭിക്കും. കൗണ്ട്ഡൗൺ തുടങ്ങിയാൽ ''Join this game'' എന്ന ബട്ടൺ കാണാം. ഈ ബട്ടണിൽ അമർത്തിയാണ് അന്നത്തെ ക്വിസിൽ പങ്കെടുക്കേണ്ടത്.

ക്വിസ് തുടങ്ങി ഒരു സെക്കൻഡ് കഴിഞ്ഞാൽ ആ ദിവസത്തെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഓരോ ചോദ്യത്തിനും ശരിയുത്തരം നൽകാൻ 10 സെക്കൻഡ് വീതമാണ് സമയം. തെറ്റായ ഉത്തരം നൽകിയാൽ ക്വിസിൽനിന്നു പുറത്താകില്ല. നൽകിയ ഉത്തരത്തിൽ സംശയമുണ്ടെങ്കിൽ 10 സെക്കൻഡിനുള്ളിൽ മാറ്റി നൽകാം.


Join technology group
വിജയികളെ അറിയാൻ, ക്വിസ് അവസാനിച്ചതിനു ശേഷം സ്ക്രീനിൽ വരുന്ന 60 സെക്കൻഡ് കൗണ്ട്ഡൗൺ കഴിയും വരെ കാത്തിരിക്കണം. ഏഷ്യൻ പെയിന്റ്സ് റസ്റ്റ് ഷീൽഡാണ് മനോരമ ഓൺലൈൻ ഡെയ്‌ലി ക്വിസിന്റെ മുഖ്യ പ്രായോജകർ.
കൂടുതൽ വിവരങ്ങൾക്ക് ഡെയ്‌ലി ക്വിസ് സൈറ്റ് സന്ദർശിക്കുക

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close