2020ൽ വിപണിയിലെത്തിയ 5 മികച്ച സ്മാർട്ട്ഫോണുകൾ


2020 അവസാനിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നു പോകുന്നത്. കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ ലോഞ്ച് ക്രമങ്ങളെല്ലാം മാറിമറിഞ്ഞു. എങ്കിലും ലോക്ക് ഡൗണിന് ശേഷം സ്മാർട്ഫോണുകളുടെ വില്പന വർദ്ധിച്ചതോടെ സ്മാർട്ഫോൺ നിർമാതാക്കളും ഉഷാറായി. ദിവസമെന്നോണം പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തി. ചില സ്മാർട്ട്ഫോണുകൾ ക്യാമെറയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയപ്പോൾ, ചിലത് ബാറ്ററി കപ്പാസിറ്റിക്കാണ് പ്രാധാന്യം നൽകിയത്. ചില സ്മാർട്ഫോണുകൾ ഗെയിമിംഗ് പ്രകടനത്തിൽ മുന്നിട്ട് നിൽകുമ്പോൾ ചിലത്ത് ഡിസ്‌പ്ലേയിൽ ഒരു പടി മുന്നിട്ട് നിൽക്കുന്നു. ഇതിൽ നിന്നും മികച്ച സ്മാർട്ട്ഫോണുകൾ കണ്ടെത്തുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് വിവിധ വിഭാഗങ്ങളിലായി ഈ വർഷം വിപണിയിലെത്തിയ 5 മികച്ച സ്മാർട്ഫോണുകൾ ഞങ്ങൾ തിരഞ്ഞെടുത്തു. അവയെപ്പറ്റി തുടർന്ന് വായിക്കാം.

​മികച്ച ഗെയിമിംഗ് സ്മാർട്ട്ഫോൺ: 
അസൂസ് ആർഒജി ഫോൺ 3

ജൂലായിലാണ് ഗെയിമിങ് ആരാധകരുടെ പ്രിയതാരം അസൂസ് ആർഒജി ഫോൺ 2-ന്റെ പിൻഗാമി അസൂസ് ആർഒജി ഫോൺ 3 എത്തിയത്. 8 ജിബി റാമും + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് സ്പെയ്സുമുള്ള വേരിയന്റിന് 49,999 രൂപയും, 12 ജിബി റാമും + 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള പ്രീമിയം മോഡലിന് 57,999 രൂപയുമാണ് ലോഞ്ച് വില. ഇരു മോഡലിനൊപ്പവും എയ്റോ കെയ്സും പ്രീമിയം മോഡലിനൊപ്പം എയ്റോആക്റ്റീവ് കൂളർ 3 അക്‌സെസ്സറി ആയും ലഭിക്കും.

6.59-ഇഞ്ച് ഫുൾ-എച്ഡി+ (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേ ആണ് അസൂസ് ആർഒജി ഫോൺ 3-ന്. ഗെയിമിങ് ഫോൺ ആയതുകൊണ്ടുതന്നെ 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാംപ്ലിങ് റേറ്റ്, എച്ഡിആർ10+ സപ്പോർട്ട് എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. അഡ്രെനോ 650 GPU-വുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865+ SoC പ്രോസസ്സർ ആണ് ഫോണിന്.
64-മെഗാപിക്‌സൽ സോണി IMX686 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ കാമറ സെറ്റപ്പ് ആണ് അസൂസ് ആർഒജി ഫോൺ 3-യ്ക്ക്. ഗെയിമിങ് ഫോൺ ആയതുകൊണ്ട് 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് അസൂസ് ആർഒജി ഫോൺ 3-യ്ക്ക്. മാത്രമല്ല ഗെയിമിങ് സമയത്ത് കൃത്യതയുള്ള ശബ്ദം ഉറപ്പുവരുത്താൻ ആർഒജി ഗെയിംഎഫ്എക്‌സ്, ഡൈറക് എച്ഡി സൗണ്ട് ടെക്നോളജീസിന്റെ ഇരട്ട സ്പീക്കറുകളാണ് ഹാൻഡ്സെറ്റിന്.

​മികച്ച ക്യാമറ ഫോൺ: ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്


മികച്ച കാമറ ഫോൺ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഈ വർഷം എത്തിയ ഐഫോൺ 12 ശ്രേണിയിലെ പ്രീമിയം മോഡലുകളായ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് ആണ് തിരഞ്ഞെടുക്കേണ്ടത്. 1.20 ലക്ഷം മുതൽ 1.60 ലക്ഷം വരെയാണ് ഐഫോൺ 12 പ്രോ, മാക്‌സ് മോഡലുകളുടെ വില. ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് ഫോണുകൾക്ക് ട്രിപ്പിൾ-കാമറ സെറ്റപ്പ് ആണ്. വൈഡ്-ആംഗിൾ, അൾട്രാ വൈഡ്-ആംഗിൾ ഷൂട്ടറുകളുള്ള 12-മെഗാപിക്സൽ ഡ്യുവൽ റിയർ കാമറയും, ടെലിഫോട്ടോ ലെൻസും (പ്രോയിൽ എഫ്/2.0, പ്രോ മാക്‌സിൽ എഫ്/2.2) ചേരുന്നതാണ് കാമറ. 
________Read more:________
» പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ നിങ്ങൾക്ക് കാണാം
» നമ്പർ save ചെയ്യാതെ വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം
» അനൗൺസ്മെന്റ്, പാട്ടുകൾ, ഇനി പ്രൊഫോഷണൽ റെക്കോർഡ്മൊബൈലിൽ ചെയ്യാം ഈ ആപ്പ്   ഉപയോഗിച്ച് (Download)
» ജോലി ആവശ്യങ്ങൾക്ക് മൊബൈലിൽ ബയോഡാറ്റ  CV & Resume നിർമ്മിക്കാം ഈ മൊബൈൽ ആപ്പിലൂടെ CLICK APP
» നിങ്ങളറിയാത്ത  ഇന്ത്യയിലെ മുഴുവൻ ടൂറിസ്റ്റ് സ്ഥലങ്ങൾ ഈ ആപ്പിൽ ലഭ്യം Dwonload CLICK APP
» പെട്രോൾ ഡീസൽ വില ദിനേന അറിയാൻ  ഈ ആപ്പ് ഡൌൺലോഡ് ചെയ്യൂ  Click here
________________________
രണ്ട് മോഡലുകൾക്കൊപ്പവും ലിഡാർ സ്കാനർ 3D കാമറ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 12 പ്രോ മാക്‌സിന് 47 ശതമാനം വൈഡ് കാമറ സെൻസർ ആണ്. ഐഫോൺ 12 പ്രോയ്ക്ക് 4x ഒപ്റ്റിക്കൽ സൂമുള്ളപ്പോൾ പ്രോ മാക്‌സ് മോഡലിന് 5x ഒപ്റ്റിക്കൽ സൂം ആണ്. ഐഫോൺ 12 മോഡലുകൾക്ക് 12-മെഗാപിക്സൽ സെൽഫി ക്യാമെറയാണ്.

​മികച്ച ബാറ്ററിയുള്ള ഫോൺ: സാംസങ് ഗാലക്‌സി M51

ഫോൺ വാങ്ങുമ്പോൾ മികച്ച ബാറ്ററി കപ്പാസിറ്റി പ്രതീക്ഷിക്കുന്നവർക്കായി സെപ്റ്റംബർ മാസത്തിലാണ് ദക്ഷിണ കൊറിയൻ ടെക്നോളജി ഭീമന്മാരായ സാംസങ് ഗാലക്സി എം ശ്രേണിയിലേക്ക് ഗാലക്‌സി M51 അവതരിപ്പിച്ചത്. 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M51-യ്ക്ക് യഥാക്രമം 24,999 രൂപയും, 26,999 രൂപയും ആയിരുന്നു ലോഞ്ച് വില. പിന്നീട് 2000 രൂപ ഹാൻഡ്‌സെറ്റിന് സാംസങ് കുറച്ചു.
25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള യമണ്ടൻ 7,000mAh ബാറ്ററി ആണ് ഗാലക്‌സി M51-ന്റെ ഹൈലൈറ്റ്. റിവേഴ്‌സ് ചാർജിംഗും ഈ ബാറ്ററി സംവിധാനം പിന്തുണയ്ക്കും. ഇലക്ട്രിക്ക് ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M51-ന് 6.7-ഇഞ്ച് ഫുൾ എച്ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഓ ഡിസ്പ്ലേയാണ്. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730G SoC പ്രോസസ്സർ ആണ് ഗാലക്‌സി M51-ന്. 64-മെഗാപിക്സൽ പ്രൈമറി സെൻസർ, 12-മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ വൈഡ് ആംഗിൾ ലെൻസ്), 5-മെഗാപിക്സൽ ഡെപ്ത് സെൻസർ, 5-മെഗാപിക്സൽ മാക്രോ ലെൻസ് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമറയാണ് സാംസങ് ഫോണിന്.

​മികച്ച 'വാല്യൂ-ഫോർ-മണി' സ്മാർട്ട്‌ഫോൺ: വൺപ്ലസ് നോർഡ്

ചിലവാക്കുന്ന തുകയ്ക്ക് എല്ലാ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന ഫോൺ എന്ന നിലയ്ക്ക് 2020-ലെ താരമാണ് വൺപ്ലസ് നോർഡ്. ജൂലായിലാണ് നോർഡ് വിപണിയിലെത്തിയത്. 6 ജിബി റാം പതിപ്പിന് 24,999 രൂപ, 27,999 രൂപ വിലയുള്ള 8 ജിബി റാം മോഡൽ 29,999 രൂപ വിലയുള്ള 12 ജിബി റാം മോഡൽ എന്നിങ്ങനെയാണ് വൺപ്ലസ് നോർഡിന്റെ വിലകൾ. 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡിന്റെ ആകർഷണം. ഡ്രെനോ 620 GPU-വുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC പ്രൊസസ്സർ ആണ് വൺപ്ലസ് നോർഡിൽ.
48 മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ചേർന്ന ക്വാഡ് പിൻ കാമറ സെറ്റപ്പ് ആണ് നോർഡിന്. വീഡിയോ കോളിംഗ് എന്നിവയ്ക്കായി 32-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8-മെഗാപിക്സൽ സെക്കന്ററി ഷൂട്ടറും (വൈഡ് ആംഗിൾ) ചേർന്ന ഡ്യുവൽ ക്യാമെറയാണ്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്‌സിജൻഓഎസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് നോർഡ് പ്രവർത്തിക്കുന്നത്. 30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററി ആണ് വൺപ്ലസ് നോർഡിന്.

​ഏറ്റവും ജനപ്രീതി നേടിയ ഫോൺ: റെഡ്മി നോട്ട് 9 പ്രോ

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ശ്രേണിയായ നോട്ട് 9 സീരീസിലെ പ്രോ മോഡൽ മാർച്ചിലാണ്‌ വിപണിയിലെത്തിയത്. മുൻഗാമി റെഡ്മി നോട്ട് 8 പ്രോ നേടിയെടുത്ത സൽപ്പേര് നോട്ട് 9 പ്രോയ്ക്ക് ധാരാളം ആവശ്യക്കാരെ നേടിക്കൊടുത്തു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 12,999 രൂപയും, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും, 6 ജിബി റാം + 128 ജിബി പതിപ്പിന് 16,999 രൂപയും ആണ് ഇപ്പോൾ വില.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യൂവൽ സിമുള്ള (നാനോ) റെഡ്മി നോട്ട് 9 പ്രോ പ്രവർത്തിക്കുന്നത്. 6.67-ഇഞ്ചുള്ള ഫുൾ-HD+ (1080x2400 പിക്സൽ) IPS ഡിസ്പ്ലേയാണ് ഫോണിന്.ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ശക്തി പകരുന്നത്. 48-മെഗാപിക്സൽ സാംസങ് ഐസോസെൽ GM2 പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറായാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററി ആണ് റെഡ്മി നോട്ട് 9 പ്രോയിൽ.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close