കൊവിഡ്: ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ വീണ്ടും സമർപ്പിക്കാൻ അവസരം


കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചുപോകാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ സംസ്ഥാന സർക്കാറിന്റെ ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനഃസമർപ്പിക്കാൻ അവസരം. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തി ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വന്ന പ്രവാസികൾക്ക് നൽകുന്ന 5,000 രൂപയുടെ ധനസഹായത്തിന് അപേക്ഷിച്ച് തുക ലഭിക്കാത്തവർക്കാണ് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം നൽകുന്നത്.

www.norkarosto.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്താനുള്ള ഒപ്ഷനിൽ ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പരും പാസ്‌പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ നൽകിയാൽ നിലവിലെ സ്റ്റാറ്റസ് അറിയാം. തുടർന്ന് അനുബന്ധ രേഖകൾ സമർപ്പിക്കാൻ നോർക്കയിൽ നിന്ന് എസ് എം എസ് സന്ദേശം ലഭിച്ചവർക്ക് www.norkarosto.org എന്ന വൈബ്‌സൈറ്റിൽ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്താം. 
എൻ ആർ ഐ അക്കൗണ്ട് നമ്പർ സമർപ്പിച്ചവർ സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് നമ്പർ നൽകിയ ശേഷം അനുബന്ധരേഖകൾ വീണ്ടും സമർപ്പിക്കണം.

 രേഖകൾസമർപ്പിച്ച ശേഷം സേവ് എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കണം. നവംബർ ഏഴ് വരെയാണ് അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 7736840358, 9747183831 നമ്പറുകളിലും കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ 9188268904, 9188266904 നമ്പറുകളിലും മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 9400067470, 9400067471, 9400067472, 9400067473 നമ്പറുകളിലും ഇന്ന് രാവിലെ 10.30 മുതൽ 4.30 വരെ സംശയ ദൂരീകരണം ലഭിക്കും.ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close