ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി 13-മത് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബർ 19) ചെന്നൈ സൂപ്പർ കിങ്‌സും, മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. ഡ്രീം 11 ഐപിഎല്ലിന്റെ എല്ലാ മത്സരങ്ങളും ഡിസ്നി + ഹോട്ട്സ്റ്റാർ ഓടിടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യും. ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനായി 399 രൂപ ചിലവഴിക്കണം. സബ്സ്ക്രിപ്ഷൻ പ്ലാൻ അനുസരിച്ച് സിനിമകൾ, ഹോട്ട്സ്റ്റാർ സ്പെഷ്യൽ ഷോകൾ, ഡോക്യൂമെറ്ററികൾ എണ്ണയ്ക്കൊപ്പം ഐപിഎല്ലും ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് തത്സമയം കാണാം.
പ്രമോഷണൽ ഓഫറിന്റെ ഭാഗമായി, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ വില ഒരു വർഷത്തേക്ക് 365 രൂപയായി കുറച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ വിലക്കിഴിവ് കിഴിവ് ബാധകമാകൂ. അതെ സമയം സബ്സ്ക്രിപ്ഷൻ പ്ലാൻ വാങ്ങാൻ ഐപിഎൽ 2020 കാണാൻ. റിലയൻസ് ജിയോയും, എയർടെല്ലും ഒരുക്കുന്ന ചില പ്രീപെയ്ഡ് റീചാർജുകൾ ആണ് ടോക്ക്ടൈം, ഡാറ്റ എന്നിവയ്‌ക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൗജനമായി ഒരുക്കുന്നത്. ഇതിൽ മികച്ച 5 റീചാർജ് പ്ലാനുകൾ അറിയാം.
ഇപ്പോൾ വില കുറച്ച ഫോണുകൾ ഇവയാണ് ക്ലിക്ക്
ജിയോ Rs 598 പ്ലാൻ
ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ 598 രൂപയുടെ പ്രീപെയ്ഡ് റീചാർജിൽ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി അക്സസ്സ് തന്നെയാണ് ആകർഷണം. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയാണ് പുത്തൻ
നൽകുക. ഈ പരിധിയ്ക്ക് ശേഷം ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളുകളും മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 2,000 മിനിറ്റ് വോയ്‌സ് കോളുകളുമാണ് പുത്തൻ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസ്സുകളും 56 ദിവസം വാലിഡിറ്റിയുള്ള ഈ റീചാർജ് പ്ലാനിന്റെ ഭാഗമാണ്.
44 MP സെല്‍ഫി ക്യാമറയുമായി വിവോ വി20 പുറത്തിറങ്ങി | വിലയും മറ്റ് വിവരങ്ങളും click mouse🖱️
ജിയോ Rs 499 പ്ലാൻ
പുതുതായി അവതരിപ്പിച്ച 'ക്രിക്കറ്റ് ധനാ ധൻ ജിയോ ധനാ ധൻ' പ്ലാനിന്റെ ഭാഗമാണ് ഈ റീചാർജ്. ഒരു വർഷത്തേക്കുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ കൂടാതെ 56 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 499 പ്ലാൻ ഓഫർ ചെയ്യുന്നു.
ക്രിക്കറ്റ് സ്പെഷ്യൽ ഡാറ്റ പാക്ക് ആയതുകൊണ്ട് വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ Rs 499 പ്ലാനിങ് ഉൾപ്പെടുത്തിയിട്ടില്ല.
10000 രൂപക്ക് നിരവധി വിശേഷണങ്ങളുള്ള ഫോണുമായി ഓപ്പോ
ജിയോ Rs 777 പ്ലാൻ
ക്രിക്കറ്റ് ധനാ ധൻ ജിയോ ധനാ ധൻ
' പ്ലാനിന്റെ ഭാഗമായി അവതരിപ്പിച്ച ഈ റീചാർജിലും പ്രതിദിനം 1.5 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ 5 ജിബി ഡാറ്റ വാലിഡിറ്റി സമയത്ത് അധികമായുണ്ട്. അതായത് 84 ദിവസം കൊണ്ട് 131 ജിബി ഡാറ്റ ഉപയോഗിക്കാം. ഒപ്പം ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യ കോൾ, 3,000 മിനിറ്റ് ജിയോയിൽ നിന്നും മറ്റുള്ള നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ കോൾ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.
ഐപിഎൽ 2020 ഫ്രീയായി ലൈവായി കാണാൻ അടിപൊളി ആപ്പ്ഇതാണ് Click here
മറ്റുള്ള ജിയോ പ്ലാനുകൾ
401 രൂപയുടെ ജിയോ പ്ലാൻ തിരഞ്ഞെടുത്തവർക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഡിസ്‌നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. ഇതുകൂടാതെ 28 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭിക്കുക. 2,599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിനൊപ്പവും ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. ഒരുവർഷമാണ് സബ്സ്ക്രിപ്ഷൻ കാലാവധി. 365 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യ കോൾ, മറ്റുള്ള നെറ്റ്‌വർക്കുകളിലേക്ക് 1,200 മിനിറ്റ് സൗജന്യ കോൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് എന്നിവയും ഈ വാർഷിക പ്ലാനിൻ്റെ ഭാഗമാണ്.
ഫ്ലിപ്കാർട്ടിൽ ‘ഓഫർ പെരുമഴ’, 1 രൂപയ്ക്ക് ബുക്കിങ് തുടങ്ങി, ഫോണുകൾക്ക് വൻ ഇളവുകൾ
എയർടെൽ Rs 448 പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെല്ലിന്റെ 448 റീചാർജ് പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. ഒപ്പം വിങ്ക് മ്യൂസിക് ആപ്ലിക്കേഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവ.
ഈ റീചാർജിനൊപ്പം ഉപഭോക്താവിന് ലഭിക്കും. ഇതുകൂടാതെ അൺലിമിറ്റഡ് കോളുകളും, പ്രതിദിനം 100 എസ്എംഎസും എയർടെൽ Rs 448 പ്ലാനിന്റെ ഭാഗമാണ്.
വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here
എയർടെൽ Rs 599 പ്ലാൻ
ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൗജനമായി ലഭിക്കുന്ന മറ്റൊരു എയർടെൽ റീചാർജ് പ്ലാൻ ആണ് Rs 599 പ്ലാൻ. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് റീചാർജ് പാക്കിനൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളിംഗും, പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നുണ്ട്. ഇത് കൂടാതെ വിങ്ക് മ്യൂസിക് ആപ്ലിക്കേഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം അക്‌സെസ്സും എയർടെൽ Rs 599 പ്ലാനിന്റെ ഭാഗമാണ്.
Post a Comment