ഒക്ടോബർ 11 വരെയാണ് വിസയും അനുബന്ധരേഖകളും
നിയമാനുസൃതമാക്കാനുള്ള
സമയപരിധി. ഒക്ടോബർ 12ന് മുമ്പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് അധികൃതരുടെ അറിയിപ്പ്. അബുദാബി: യുഎഇയിൽ
താമസരേഖകൾ പുതുക്കി
നിയമാനുസൃതമാക്കുന്നതിനുള്ള
സമയപരിധി ആറ് ദിവസങ്ങൾ കൂടി മാത്രം. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്ക് ഇത് പുതുക്കാൻ നൽകിയ സമയം പിന്നീട് നീട്ടുകയായിരുന്നു.

നിയമാനുസൃതമാക്കാനുള്ള സമയപരിധി. ഒക്ടോബർ 12ന് മുമ്പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് അധികൃതരുടെ അറിയിപ്പ്. വിസ്
പുതുക്കുന്നതിന് മുന്നോടിയായി
താമസക്കാർ വൈദ്യപരിശോധനയ്ക്ക്
വിധേയമാകണം. താമസരേഖ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഒക്ടോബർ 12 മുതൽ ഓരോ ദിവസവും 25 ദിർഹം വീതം
പിഴ ഈടാക്കും. കൂടാതെ രാജ്യം
വിടുമ്പോൾ 250 ദിർഹം അധികമായി നൽകുകയും വേണം. എമിറേറ്റ്സ് ഐഡി
പുതുക്കാത്തവർക്ക് ദിവസേന 20 ദിർഹം വീതമാണ് പിഴ നൽകേണ്ടി വരിക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി
ആൻഡ് സിറ്റിസൺഷിപ്പ് പോർട്ടൽ വഴി വിസ സാധുത
പരിശോധിക്കുന്നതിനായി www.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് ഇത് പുതുക്കാൻ ജൂലൈ വരെയാണ് ആദ്യം സമയം നൽകിയത്.
പിന്നീട് മൂന്ന് മാസം കൂടി നീട്ടി
നൽകുകയായിരുന്നു.
അതേസമയം കൂടുതൽ ഇളവുകളുടെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി
തൊഴിൽ വിസകൾ അനുവദിച്ച്
തുടങ്ങാൻ തീരുമാനിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നാണ്
തിങ്കളാഴ്ച ഫെഡറൽ അതിറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചത്. ഗാർഹിക തൊഴിലാളികൾക്ക് പുറമെ സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്ന്അറിയിച്ചിട്ടുണ്ട്.

إرسال تعليق