2028ഓടെ പറക്കുംകാര്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹനം യാഥാര്‍ഥ്യമായാല്‍ നഗരങ്ങളില്‍ ഗതാഗതക്കുരുക്കില്‍ യാത്ര തടസ്സപ്പെടുമെന്ന പേടി വേണ്ട. ഇത്തരം സന്ദര്‍ഭങ്ങളില്‍ പറന്നുപോകാം. പറക്കും കാറും ചരക്ക് കൊണ്ടുപോകാനുള്ള ഡ്രോണുകളുമെല്ലാം വിപണിയിലെത്തുന്നതോടെ 2040ല്‍ 2.9 ട്രില്യന്‍ ഡോളറിന്റെ മൂല്യത്തിലേക്ക് വിപണിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉബറിന്റെ സഹായത്തോടെ വികസിപ്പിച്ച പറക്കുംകാറിന്റെ ആശയം ഈ വര്‍ഷമാദ്യം ഹ്യൂണ്ടായി പ്രദര്‍ശിപ്പിച്ചിരുന്നു. ഉബര്‍ പോലെയുള്ള സേവനദാതാക്കളുടെ പൈലറ്റുമാരായിരിക്കും ആദ്യഘട്ടത്തില്‍ ഈ വാഹനത്തിലുണ്ടാകുക. 2035ഓടെ ഡ്രൈവറില്ലാ വാഹനമാക്കും.
إرسال تعليق