ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ഓഫീസ് മീറ്റിംഗുകൾ മുതൽ ടൂർ പ്ലാനിങും, കുടുംബ മീറ്റിംഗുകൾ, പ്രാർത്ഥന പരിപാടികൾ എന്ന് വേണ്ട പലതിനും ആശ്രയം വാട്‌സ്ആപ്പ് ആണ്. ചില സമയത്ത് വാട്‌സ്ആപ്പ് ഒരു ശല്യവുമാണ്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. കേരളത്തിലെ ഒരു ശരാശരി വാട്‌സ്ആപ്പ് ഉപയോക്താവ് കുറഞ്ഞത് ഒരു നാല് ഗ്രൂപ്പിലെങ്കിലും അംഗമായിരിക്കും എന്നാണ് കണക്കുകൾ. സ്‌കൂൾ-കോളജ് സഹപാഠികൾ, കുടുംബഗ്രൂപ്പ്, റസിഡൻസ് അസോസിയേഷൻ തുടങ്ങി പല രൂപത്തിലാണ് ഗ്രൂപ്പുകൾ.
ഫോർവേഡ് മെസ്സേജുകളാണ് പലപ്പോഴും ഇത്തരം ഗ്രൂപ്പിലെ ഒരു പ്രധാന പോസ്റ്റിങ്ങ്. അതുകൊണ്ട് തന്നെ പലരും പല ഗ്രൂപ്പുകളും മ്യൂട്ട് ചെയ്താണ് വച്ചിരിക്കുന്നത്. ഗ്രൂപ്പിൽ നിന്നും പുറത്തുപോയാൽ അഡ്മിനും ഗ്രൂപ്പിലുള്ള മറ്റുള്ളവർക്കും എന്ത് തോന്നും എന്നുള്ളതാണ് പലപ്പോഴും മ്യൂട്ട് അവസ്ഥയിൽ തുടരാൻ പലരെയും നിർബന്ധിക്കുന്നത്.
പക്ഷെ അവിടെയും ഒരു ചെറിയ പ്രശ്നമുണ്ട് 8 മണിക്കൂർ, ഒരാഴ്ച, ഒരു വർഷം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ മാത്രമാണ് ഇത്രയും കാലം മ്യൂട്ട് സംവിധാനം വാട്സാപ്പ് അനുവദിച്ചിരുന്നുള്ളു. അതെ സമയം ഇനി കാലാകാലത്തേക്ക് ഗ്രൂപ്പ് മ്യൂട്ട് ചെയ്യാം.
വളരെക്കാലമായി മ്യൂട്ട് സംവിധാനത്തിൽ വാട്ട്‌സ്ആപ്പ് മാറ്റം വരുത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ കൊട്ടിഘോഷിക്കാതെയാണ് പരിഷ്കരിച്ചിരിക്കുന്നത്. ഒരിക്കൽ മ്യൂട്ട് ചെയ്താൽ ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും എങ്കിലും നിങ്ങളുടെ ഫോൺ വൈബ്രേറ്റുചെയ്യുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ ശല്യപ്പെടുത്തുകയുമില്ല.
വാട്ട്‌സ്ആപ്പ് ചാറ്റുകൾ മ്യൂട്ട് ചെയ്യേണ്ടതെങ്ങനെ?
1. മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കുക, മുകളിലെ കുത്തനെയുള്ള മൂന്ന് കുത്തുകൾ അമർത്തുക
2. പകരം ചാറ്റ് ഗ്രൂപ്പ് ഇടത്തേക്ക് സ്വൈപ്പ് ചെയ്താലും മതി. തുടർന്ന് ടാബ് ബട്ടൺ അമർത്തുക.
3. നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ലഭിക്കും - 8 മണിക്കൂർ, 1 ആഴ്ച, എല്ലായ്പ്പോഴും.
4. അറിയിപ്പുകൾ നിശബ്ദമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയ ദൈർഘ്യം തിരഞ്ഞെടുക്കുക.
5. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പ് മ്യൂട്ട് അവസ്ഥയിലേക്ക് മാറിയിരിക്കും
إرسال تعليق