പുതിയ ലുക്കില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

 ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പുതിയ ഫീച്ചറുകളും.


മെസഞ്ചര്‍ ആപ്പിന് പുതുരൂപം നല്‍കി ഫെയ്‌സ്ബുക്ക്. ഒപ്പം ചാറ്റ് തീം, സെല്‍ഫി സ്റ്റിക്കര്‍, കസ്റ്റം റിയാക്ഷന്‍സ് പോലെ പുതിയ ഫീച്ചറുകളും അവതരിപ്പിക്കും. മെസഞ്ചറിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ രൂപമാറ്റവും. അടുത്തിടെ മെസഞ്ചറിനെ ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിക്കുന്നത് ഫെയ്‌സ്ബുക്ക് ആരംഭിച്ചിരൂന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളവരോടും തിരിച്ചും ചാറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും.

നീലനിറത്തിലായിരുന്ന ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ലോഗോയില്‍ മാറ്റം വരുത്തിയാണ് പുതിയ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. അതും ഇന്‍സ്റ്റാഗ്രാം ലോഗോയുമായി ഇണങ്ങും വിധത്തില്‍ സമ്മിശ്ര നിറങ്ങളിലുള്ളതാണ്. 

സ്വന്തം ചിത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന സെല്‍ഫി സ്റ്റിക്കര്‍ ഫീച്ചറും മെസഞ്ചറില്‍ താമസിയാതെ എത്തും. ഇത് കൂടാതെ ഒരു വാനിഷ് മോഡും മെസഞ്ചറില്‍ അവതരിപ്പിക്കും. സന്ദേശങ്ങള്‍ കണ്ടയുടന്‍ നീക്കം ചെയ്യപ്പെടുന്ന ഫീച്ചറാണിത്. 

ഇന്‍സ്റ്റാഗ്രാമിനേയും മെസഞ്ചറിനേയും തമ്മില്‍ ബന്ധിപ്പിച്ച പോലെ വാട്‌സാപ്പിനെയും ബന്ധിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. പരസ്യമായ ആശയവിനിമയങ്ങള്‍ക്ക് പകരം സ്വകാര്യ ആശയവിനിമയങ്ങള്‍ പ്രാധാന്യം കൊടുക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കങ്ങള്‍.

♻️ _ғᴏʀ ɪɴsᴛᴀɴᴛ ᴜᴘᴅᴀᴛᴇs ᴊᴏɪɴ US



Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close