സണ്‍സെറ്റ് മെലഡി, മിഡ്‌നൈറ്റ് ജാസ്, മൂണ്‍ലൈറ്റ് സൊനാറ്റ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.
വിവോ 20 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ നടത്തിയ അവതരണ പരിപാടിയിലാണ് ഫോണ്‍ പുറത്തിറക്കിയത്. 24,990 രൂപയാണ് ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് വില. 44 എംപി സെല്‍ഫി ക്യാമറയും 64 എംപി ട്രിപ്പിള്‍ ക്യാമറയും ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഡിസൈനും വിവോ 20 ഫോണിനെ ആകര്‍ഷകമാക്കുന്നു.
വി 20-യുടെ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ അടിസ്ഥാന മോഡല്‍ എട്ട് ജിബി റാം ജിബി സ്‌റ്റോറേജ് വരുന്നതാണ്.
RELATED POSTS: ഇപ്പോൾ വില കുറച്ച ഫോണുകൾ ഇവയാണ് ക്ലിക്ക്
ഇതിന് 24,990 രൂപയാണ് വില. വിവോ വി20 യുടെ ടോപ്പ് വേരിയന്റിന് എട്ട് ജിബി റാമില്‍ 256 ജിബി സ്റ്റോറേജുണ്ട്. ഇതിന് 27,990 രൂപയാണ് വില.
സണ്‍സെറ്റ് മെലഡി, മിഡ്‌നൈറ്റ് ജാസ്, മൂണ്‍ലൈറ്റ് സൊനാറ്റ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.
വിവോ വി19 ഫോണിന്റെ പിന്‍ഗാമിയായെത്തുന്ന വി20 അത്യാകര്‍ഷകമായ രൂപകല്‍പനയിലാണ് പുറത്തിറക്കുന്നത്. 2400 x 1800 പിക്‌സല്‍ റസലൂഷനിലുള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബി റാമുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 11 ആണ് വിവോ വി20 യിലുള്ളത്. READ ALSO: വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നവർക്കായി ഒരു തകർപ്പൻ ആപ്പ് Click here
ക്യാമറ സൗകര്യങ്ങള്‍ എപ്പോഴും വി പരമ്പര ഫോണുകളുടെ മുഖ്യസവിശേഷതയാണ്.
വിവോ വി22 യില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും സെല്‍ഫിയ്ക്കായി ഒരു ക്യാമറയുമാണുള്ളത്. ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി സെന്‍സറാണ് ആദ്യം, ഒപ്പം എട്ട് എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എംപി മോണോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.
സെല്‍ഫിയ്ക്ക് വേണ്ടി 44 എംപി ഓട്ടോഫോക്കസ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറയില്‍ ഡ്യുവല്‍ വ്യൂ വീഡിയോ, സ്‌റ്റെഡ്‌ഫേസ് സെല്‍ഫി വീഡിയോ, 4കെ സെല്‍ഫി വീഡിയോ, മള്‍ടി സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റ്, സൂപ്പര്‍ നൈറ്റ് സെല്‍ഫി 2.0 എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയര്‍ ക്യാമറയില്‍ സൂപ്പര്‍ മാക്രോ, സൂപ്പര്‍ വൈഡ് ആംഗിള്‍ സൂപ്പര്‍ നൈറ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ്, നൈറ്റ് ഫില്‍റ്ററുകള്‍ പോലുള്ള സൗകര്യങ്ങളുണ്ട്. കേരള, കർണാടക KSRTC ബസ് ബുക്ക് ചെയ്യാൻ മൊബൈൽ ആപ്പ് വേണം CLICK for Download🖱️
إرسال تعليق