ഗൊഗോയിക്ക് മുന്നേ സഹോദരനും ഉന്നത പദവി സമ്മാനിച്ച് ബിജെപി






ന്യൂഡൽഹി: മുൻ ചീഫ് ജസ്‌റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്യുന്നതിന് മുൻപേ അദ്ദേഹത്തിൻ്റെ സഹോദരനെ ഉന്നത പദവിയിലെത്തിച്ചു. ഗൊഗോയുടെ മൂത്ത സഹോദരൻ റിട്ട എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്‌തത്.
നോർത്ത് ഈസ്‌റ്റ് റീജിയൺ മന്ത്രാലയത്തിൻ്റെ കീഴിലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമുഹികവുമായ വികസത്തിനുള്ള നോഡൽ ഏജൻസിയായ എൻ ഇസിയിലെ മുഴുവൻ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിർദേസം ചെയ്‌തത്. മൂന്ന് വർഷത്തേക്കാണ് നിയമനം. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നടത്താൻ കേന്ദ്ര സർക്കാരോ അഞ്ജന്‍ ഗൊഗോയിയെ തയ്യാറായിട്ടില്ല.

ഇതിനിടെ ഗോഗോയി രാജ്യസഭാ അംഗമായി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രതിഷേധം വ്യക്തമാക്കി സഭയിൽ നിന്ന് ഇറങ്ങി പോയി.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്‌ത നടപടിക്കെതിരെ ജഡ്‌ജിമാരിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.




സുപ്രീംകോടതി ചീഫ് ജസ്‌റ്റീസായിരുന്ന വ്യക്തി രാജ്യസഭയിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സാഹചര്യം ജുഡീഷ്യറിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. വലിയ പദവികൾ നൽകുന്ന ഇത്തരം പ്രവണതകൾ പദവികളിൽ തുടരുന്ന ന്യായാധിപന്മാരെ സമ്മർദ്ദത്തിലാക്കുമെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ഇതിനിടെ ഗൊഗോയ് ബിജെപിയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും ശക്തമായി.


കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ അയോധ്യ കേസ്, റഫാല്‍ കേസ്, ശബരില വിഷയം, കശ്‌മീർ വിഷയം, അസമിലെ എൻപിആർ എന്നിങ്ങനെയുള്ള കേസുകൾ സർക്കാരിന് അനുകൂലമായ വിധികളാണ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ നിന്ന് ഉണ്ടായത്.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close