പ്രവാസികൾക്ക് ആശ്വാസം; ഖത്തറിലേക്ക് മടങ്ങാൻ എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ആരംഭിച്ചു bookking.




ദോഹ: കൊവിഡ് കാലത്തെ താത്കാലിക യാത്രാ വിലക്കിനു ശേഷം ഖത്തറിലേക്ക് വീണ്ടും ഇന്ത്യയിൽ നിന്നും വിമാനങ്ങൾ പറക്കുന്നു. ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 20 മുതൽ സർവീസുകൾ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയിൽ നിന്നാണ് ആദ്യ സർവീസ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ഏഴ് സർവീസുകളാണ് അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.




ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്നും 21ന് കോഴിക്കോട് നിന്നും ദോഹയിലേക്ക് വിമാനങ്ങളുണ്ട്. അതിന് ശേഷം 26ന് കണ്ണൂരിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള അടുത്ത സർവീസ്. 27ന് കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ഓരോ വിമാനങ്ങളുണ്ട്. 29ന് കോഴിക്കോട് ദോഹ സർവീസും 30ന് കൊച്ചി ദോഹ സർവീസുമുണ്ടാകുമെന്നും കമ്പനി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. കേരളത്തിന് പുറമെ തിരുച്ചിറപ്പള്ളി, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളുണ്ട്.

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ നിന്ന് ഈ മാസം തുടക്കം മുതൽ തന്നെ ഖത്തർ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ പാലിക്കേണ്ട വിശദമായ നടപടിക്രമങ്ങൾ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. പ്രത്യേക അനുമതി വാങ്ങുന്നതിന് പുറമെ ഇഹ്തിറാസ് ആപ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. ഒരാഴ്ച ക്വാറന്റൈനിൽ കഴിയാനുള്ള സംവിധാനമൊരുക്കണം. ഖത്തറിൽ എത്തിയ ഉടൻ കൊവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയോ അല്ലെങ്കിൽ പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ റിപ്പോർട്ട് ഹാജരാക്കുകയോ വേണം.




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close