കോവിഡ്-19 പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള രക്ത ഗ്രൂപ്പ്?

ബീജിംഗ്: കോവിഡ് -19 ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുആള്ളത് എ രക്ത ഗ്രൂപ്പുകാര്‍ക്ക് ആണെന്ന് പാനറിപ്പോര്‍ട്ട്. ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും ചൈനയില്‍ കോവിഡ് 19 ബാധിച്ചവരില്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തി. ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്ബിളുകളാണ് പരീക്ഷണത്തിനായി ശേഖരിച്ചത്. അതേസമയം ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ വ്യക്തമാക്കുന്നു.




ഇതിനിടെ ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 475 പേരാണ് ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് മരിച്ചത്.
കോവിഡ് ബാധിച്ച്‌ ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ, ഇറ്റലിയില്‍ ആകെ മരണം 2978 ആയി.
أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close