മോഡിയുടെ പാത്രം കൊട്ടലും കയ്യടിയും ഇങ്ങനെ: മാതൃകയാക്കിയത് ഫ്രാന്‍സിനേയും സ്‌പെയിനിനേയും





ഡല്‍ഹി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്നേ ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് ജനതാ കര്‍ഫ്യൂ. ആരും വീടിനു പുറത്തിറങ്ങാതിരിക്കണം. അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇളവുള്ളത്. തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ രോഗഭീഷണി വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് നന്ദി അര്‍പ്പിക്കണമെന്നും മോഡി ആഹ്വാനം ചെയ്തിട്ടുണ്ട്.
അഞ്ച് മിനിറ്റ് നേരം എല്ലാവരും വീട്ടിലെ ബാല്‍ക്കണിയിലോ ജനലരികിലോ നിന്ന് കയ്യടിച്ചോ പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചോ ശബ്ദമുണ്ടാക്കി നന്ദി പ്രകടിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.




ഫ്രാന്‍സിലും സ്‌പെയിനിലും ആളുകള്‍ തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത് ശ്രദ്ധേയമായിരുന്നു. അതിന്റെ ഒരു മാതൃകയാണ് നരേന്ദ്രമോഡിയും പ്രതീക്ഷിക്കുന്നതെന്നാണ് സൂചന.
ആരോഗ്യ പ്രവര്‍ത്തകരെ ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് അഭിനന്ദിക്കുന്ന കാഴ്ച ആദ്യം പുറത്ത് വന്നത് ഇറ്റലിയില്‍ നിന്നായിരുന്നു. ബാല്‍ക്കണിയില്‍ നിന്നും ഉറക്കെ പാട്ട് പാടിയായിരു്‌നനു കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ ആദരം അര്‍പ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ദേശിക്കുന്നത് പോലെ കയ്യടിച്ചുള്ള ആദരവ് ദൃശ്യങ്ങള്‍ പുറത്ത് വന്നത് ഫ്രാന്‍സില്‍ നിന്നായിരുന്നു.
കൃത്യം എട്ട് മണിയോടെ ബാല്‍ക്കണിയിലും ജനാലയ്ക്ക് അരികിലും വന്നുനിന്ന ജനം കയ്യടിച്ചും പാത്രങ്ങള്‍ തട്ടി ശബ്ദംമുണ്ടാക്കിയും തങ്ങളുടെ ആദരം അറിയിച്ച. പിന്നാലെ സ്‌പെയിനിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. സമാനമായ രീതിയലുള്ള അഭിനന്ദ പ്രകടനം തുടര്‍ന്നും നടത്താന്‍ യൂറോപ്യന്‍ ജനങ്ങളിലെ ജനങ്ങളോട് വിവിധ സാമൂഹ്യ സംഘടനകള്‍ ആവശ്യപ്പെടുന്നു.

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close