ഹൈ ക്വാളിറ്റി വിഡിയോകൾ ഷെയർ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്സാപ്പ് കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ.
സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ ക്വാളിറ്റിയുള്ള വീഡിയോ അയക്കാനുള്ള പുതിയ സംവിധാനമാണ് വാട്സാപ്പ് ഒരുക്കുന്നത്.
പുതിയ ഫീച്ചർ വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് വേർഷൻ 2.21.14.6 ൽ ഉൾപ്പെടുത്തിയതായി വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് ഈ വിവരം അവർ പങ്കുവച്ചത്. വാട്സാപ്പിലൂടെ ഇപ്പോൾ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്താൽ കംപ്രസ്സ് ചെയ്ത് കുറഞ്ഞ ക്വാളിറ്റിയിലാണ് ലഭിക്കുക.👇
ഇനി മൂന്ന് ഓപ്‌ഷനുകളായിരിക്കും വീഡിയോ ക്വാളിറ്റി നിർണ്ണയിക്കുന്നതിന് ഉണ്ടാവുക. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ എന്നതായിരിക്കും ഓപ്‌ഷനുകൾ. ഓട്ടോ ഓപ്ഷനിൽ അൽഗോരിതം ഉപയോഗിച്ച് വാട്സാപ്പ് തന്നെ വീഡിയോക്ക് വേണ്ട മികച്ച ക്വാളിറ്റി തിരഞ്ഞെടുക്കുകയാണ് ചെയ്യുക. രണ്ടാമത്തെ ഓപ്‌ഷനായ ബെസ്റ്റ് ക്വാളിറ്റി ഉപയോഗിച്ചു ലഭ്യമായതിൽ ഏറ്റവും നല്ല ക്വാളിറ്റിയിൽ ആയിരിക്കും വാട്സാപ്പ് വീഡിയോ ഷെയർ ചെയ്യുക.
അതേസമയം, മൂന്നാമത്തെ ഡാറ്റ സേവർ ഓപ്‌ഷന് ഉണ്ടെങ്കിൽ വാട്സാപ്പ് നിങ്ങൾ അയക്കുന്ന വീഡിയോ കംപ്രസ്സ് ചെയ്ത് അതിന്റെ സൈസ് കുറച്ചായിരിക്കും അയക്കുക. റിപ്പോർട്ട് പ്രകാരം നിലവിൽ നിർമാണത്തിലിരിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ വാട്സാപ്പ് ഒരു അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കും
JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE
إرسال تعليق