വാട്സ്ആപ്പിൽ സ്വന്തമായി സ്റ്റിക്കർ നിർമിക്കുന്നതെങ്ങനെ

വാട്ട്‌സ്ആപ്പിൽ നിരവധി സ്റ്റിക്കർ പായ്ക്കുകൾ ലഭിക്കും. എന്നാൽ നിങ്ങളുടെ സ്വന്തം സ്റ്റിക്കർ പായ്ക്കുകൾ നിർമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും?വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകൾ സൃഷ്ടിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. രണ്ട് മിനിറ്റിനുള്ളിൽ സ്റ്റിക്കറുകൾ നിർമിക്കാൻ ‘സ്റ്റിക്കർ മേക്കർ’ അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യാവുന്നതാണ്.അല്ലെങ്കിൽ, നിങ്ങൾക്ക് ‘സ്റ്റിക്കർ സ്റ്റുഡിയോ – വാട്ട്‌സ്ആപ്പ് സ്റ്റിക്കർ മേക്കർ’ അപ്ലിക്കേഷനും ഉപയോഗിക്കാം. സമാനമായി പ്ലേ സ്റ്റോറിൽ നിരവധി തേഡ് പാർട്ടി സ്റ്റിക്കർ അപ്ലിക്കേഷനുകൾ നിങ്ങൾക്ക് കണ്ടെത്താനാവും. നിങ്ങൾക്ക് 2021 ന്യൂ ഇയർ സ്റ്റിക്കറുകൾ സ്വന്തമായി തയ്യാറാക്കി അയയ്‌ക്കാൻ അവ ഉപയോഗിക്കാം. സ്വന്തമായി ന്യൂഇയർ സ്റ്റിക്കർ തയ്യാറാക്കി അയക്കുന്നതിനുള്ള മാർഗങ്ങൾ നോക്കാം.

WhatsApp: How to create your own 2021 New Year stickers- സ്റ്റിക്കറുകൾ 

എങ്ങനെ സൃഷ്ടിക്കാം
സ്റ്റെപ്പ് 1: നിങ്ങൾ ആദ്യം  താഴെയുള്ള ലിങ്കിൽ നിന്ന് 
അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.

സ്റ്റെപ്പ് 2: അപ്ലിക്കേഷൻ തുറന്ന് ‘ക്രിയേറ്റ് ന്യൂ സ്റ്റിക്കർ പായക്ക്’ എന്ന ബട്ടൺ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 3: സ്റ്റിക്കർ പാക്കിന് പേരും നിർമിച്ചയാളുടെ പേരും നൽകാൻ ആവശ്യപ്പെടും. നിർമിച്ചയാളുടെ പേര് ചേർക്കുന്നതിനുള്ള ഓപ്ഷൻ വഴി സ്റ്റിക്കറുകൾ നിർമിച്ചത് നിങ്ങളാണെന്ന് രേഖപ്പെടുത്താം.
സ്റ്റെപ്പ് 4: ഓരോ പാക്കിലും 15 സ്റ്റിക്കറുകൾ ചേർക്കാനാവും. സ്റ്റിക്കറുകളെ സൂചിപ്പിക്കുന്ന ബോക്സുകളിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് സ്റ്റിക്കറുകൾ നിർമിക്കാൻ ആരംഭിക്കാം. ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തോ, ഗാലറിയിൽ നിന്നോ മാനേജറിൽ നിന്നോ ഇമേജ് തിരഞ്ഞെടുത്തോ സ്റ്റിക്കറുകൾ തയ്യാറാക്കാം.
സ്റ്റെപ്പ് 5: ‘ഓപ്പൺ ഗാലറി’ ടാപ്പുചെയ്‌തുകഴിഞ്ഞാൽ സ്റ്റിക്കർ സൃഷ്‌ടിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ തിരഞ്ഞെടുക്കുക. ചിത്രം വേണ്ട രൂപത്തിൽ മുറിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. ക്രോപ്പിംഗ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, ചിഹ്നങ്ങളോ ടെക്സ്റ്റോ ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഇത് ചേർത്തതിനുശേഷം, നിങ്ങൾക്ക് ‘സേവ് സ്റ്റിക്കർ’ ഓപ്ഷൻ ടാപ്പുചെയ്യാം.
സ്റ്റെപ്പ് 6: ഈ സ്റ്റിക്കറുകൾ വാട്സ്ആപ്പിൽ ഉപയോഗിക്കുന്നതിനായി ‘ആഡ് ടു വാട്ട്‌സ്ആപ്പ്’ ഓപ്ഷൻ ടാപ്പുചെയ്യുക. കുറഞ്ഞത് മൂന്ന് സ്റ്റിക്കറുകളെങ്കിലും ഉൾപ്പെടുത്തിയാൽ മാത്രമാണ് വാട്സ്ആപ്പിലേക്ക് സ്റ്റിക്കർ പായ്ക്ക് ചേർക്കാനാവുക എന്ന കാര്യം ശ്രദ്ധിക്കുക.
സ്റ്റെപ്പ് 7: വാട്ട്‌സ്ആപ്പ് തുറക്കുക. ഇമോജി ഐക്കണിൽ ടാപ്പുചെയ്‌ത് ചുവടെ വലത് കോണിൽ സ്ഥിതിചെയ്യുന്ന സ്റ്റിക്കറുകൾ ഐക്കണിൽ ടാപ്പുചെയ്യുക. ഇവിടെ, നിങ്ങളുടെ പുതിയ സ്റ്റിക്കർ പായ്ക്ക് ലഭ്യമായിരിക്കും.
സ്റ്റിക്കേഴ്സ് എന്ന വിഭാഗത്തിൽ സ്ഥിതിചെയ്യുന്ന “+” ഐക്കണിൽ അമർത്തി വാട്ട്‌സ്ആപ്പിൽ നിന്ന് നിങ്ങൾക്ക് സ്റ്റിക്കർ പായ്ക്ക് ഡിലീറ്റ് ചെയ്യാനും കഴിയും. “+” ഐക്കൺ ക്ലിക്ക് ചെയ്ത് ‘മൈ സ്റ്റിക്കേഴ്സ്’ എന്നത് തുറന്ന ശേഷം മുകളിൽ കാണുന്ന ഡസ്റ്റ്ബിൻ ഐക്കൺ ക്ലിക്ക് ചെയ്ത് അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനിലെത്താം. അവിടെ നിന്ന് നിങ്ങളുടെ സ്റ്റിക്കർ പായ്ക്ക് തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്താൽ മതി. സ്റ്റിക്കർ മേക്കർ അപ്ലിക്കേഷൻ വഴി അത് പിന്നീട് എപ്പോൾ വേണമെങ്കിലും ചേർക്കാനും കഴിയും.


DOWNLOAD STICKER MAKER

ഈ ആപ്പ് ഇഷ്ടപെട്ടൽ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close