വീട്ടിലിരുന്ന് കൊണ്ട് നിങ്ങൾക്കും പ്രതിമാസം പതിനായിരങ്ങൾ സമ്പാദിക്കാനായി ഇതാ ഒരു സുവർണ്ണാവസരവുമായി ഗൂഗിൾ മാപ്പ് രംഗത്തെത്തിയിരിക്കുകയാണ്. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും അതെ പോലെ മറ്റു പരിചയസമ്പത്തുള്ള ഏതൊരാൾക്കും തന്നെ ഈ ഒരു അവസരം നല്ല രീതിയിൽ വിനിയോഗിക്കാനാവുന്നതാണ്. ഒരുപാട് സമയം ഹാർഡ് വർക്ക് ചെയ്യുന്നതിന് പകരം സ്മാർട്ട് വർക്കാണ് ഈ ഒരു വർക്കിന് ആവശ്യം.
നമ്മുടെ ചുറ്റുപാടുള്ള ബിസിനെസ്സ് സംരംഭങ്ങളെ കണ്ടെത്തുക എന്നതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ടത്. ശേഷം ഗൂഗിൾ മാപ്പ് സേർച്ച് റിസൽട്സിൽ അവരുടെ ഷോപ്പിന്റെ പേര് വിവരങ്ങൾ ഉണ്ടോ എന്ന് നോക്കുക.അതിൽ ഉൾപ്പെടാത്ത ബൊട്ടീക്, റെസ്റ്റോറന്റ്, ജൂവലറികൾ തുടങ്ങിയ സംരംഭങ്ങളെ കണ്ടെത്തുകയും തുടർന്ന് നിങ്ങൾ അവരുടെ സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്യുക. ഗൂഗിൾ മാപ്പിൽ അവരുടെ സംരംഭത്തിന്റെ ലൊക്കേഷൻ വരുമ്പോൾ അവർക്ക് ഉണ്ടാകാൻ പോകുന്ന വലിയ സാധ്യതകളെ പറ്റി അവർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുക.
ഇതിൽ നിങ്ങക്ക് വിജയിക്കാൻ നിങ്ങളുടെ ഫ്രണ്ട്സിനെ കൊണ്ടും ആ കമ്പനിയിലെ സ്റ്റാഫുകളെ കൊണ്ടും ഒക്കെ തന്നെ നല്ല രീതിയിൽ ആ കമ്പനിയുടെ സേർച്ച് റിസൾട്ടുകളിൽ നല്ല റിവ്യൂ എഴുതിപ്പിക്കുക. അത് കാണുമ്പോൾ സേർച്ച് ചെയ്യുന്ന ആളിന് നല്ല ഇമ്പ്രെഷൻ തോന്നത്തക്ക വിധം ആയിരിക്കണം റിവ്യൂ ചെയ്യേണ്ടത്. കൂടാതെ കമ്പനിയെ പറ്റിയുള്ള വിവരങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യാം. അവയൊക്കെ പിന്നീട് സേർച്ച് റിസൾട്ടുകളിൽ മുൻനിരയിൽ വരാൻ സാധ്യത ഒരുക്കും. പൈസ വാങ്ങിച്ചു കൊണ്ട് നിങ്ങൾക്ക് നല്ല സർവീസുകൾ ചെയ്യാൻ ഇങ്ങനെ സാധ്യമാകുന്നു.
Post a Comment