കേരള ഹൈകോടതിയിലെ ഗാർഡനർ തസ്‌തകയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി കേരള ഹൈ കോടതിയുടെ റിക്രൂട്മെന്റ് വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. മറ്റു രീതിയിൽ ഉള്ള അപേക്ഷകൾ സ്വീകരിക്കില്ല.
റിക്രൂട്മെന്റ് നമ്പർ 21/2020 ആണ്. ശമ്പളം 17000 രൂപ മുതൽ 37500 രൂപവരെ. മറ്റു അലവൻസുകളും ലഭിക്കും. അകെ മൂന്നു ഒഴിവുകൾ ആണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഇന്റർവ്യൂ എഴുത്തു പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
പ്രായം: 02-01-1984 നും 01-01-2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (ഈ രണ്ടു ദിവസങ്ങളും ഉൾപ്പെടെ). മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
പത്താം ക്ലാസുവരെ പഠിച്ചിരിക്കണം. കൂടാതെ ഗാർഡനിഗിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. വി.എച്.എസ്.സി യിൽ നഴ്സറി മാനേജിമെൻറ് ആൻഡ് ഒർണമെന്റൽ ഗാർഡനിങ് അല്ലെങ്കിൽ വി.എച്.എസ്.സി യിൽ അഗ്രികൾചർ പ്ലാന്റ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ വി.എച്.എസ്.സി യിൽ അഗ്രികൾചർ.
അപേക്ഷ ഫീസ് 450 രൂപയാണ്. എസ്.സി. എസ് ടി വിഭാഗങ്ങൾക്ക് ഫീസ് ഇല്ല.കൂടാതെ തൊഴിൽ ഇല്ലാത്ത ഡിഫറെന്റലി ഏബിൾഡ് ആയവർക്കും ഫീസ് ഇല്ല.
എങ്ങനെ അപേക്ഷ നൽകാം:- ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് വെബ്‌സൈറ്റിൽ രണ്ടു ഘട്ടങ്ങളിൽ അപേക്ഷ നൽകണം സ്റ്റെപ് -1 ഉം സ്റ്റെപ് – 2 ഉം. ആദ്യ ഭാഗത്ത് രെജിസ്ട്രേഷനും തുടർന്നുവരുന്ന സ്റ്റെപ്പിൽ മുഴുവൻ അപേക്ഷയും പൂർണ്ണമാക്കാം. അപേക്ഷ നൽകുന്നതിന് മുമ്പ് പൂർണ്ണമായും വായിച്ചു മനസ്സിലാക്കണം.അപേക്ഷ ആരംഭിക്കുന്ന തിയ്യതി നവംബർ 16 ആണ്. സ്റ്റെപ് -1 അപേക്ഷ നൽകേണ്ട അവസാന തിയ്യതി 07-12 -2020 ആണ്. സ്റ്റെപ് – 2 അപേക്ഷ നൽകേണ്ട അവസാന തിയ്യതിയും ഫീസ് അടക്കേണ്ട അവസാന തിയ്യതിയും 15 -12 -2020 ആണ്.
Post a Comment