ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് എന്താണ്? electronic amazingly question

Electronic amazingly question
1. എസിയുടെ വോള്‍ട്ടത വ്യത്യാസപ്പെടുത്തുന്ന സംവിധാനം?

2. ന്യൂട്രല്‍ ലൈനിലെ വോള്‍ട്ടേജ്?

3. വൈദ്യുതകാന്തിക പ്രേരണം കണ്ടുപിടിച്ചത്?

4. പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം?

5. വൈദ്യുത സ്പന്ദനങ്ങളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണമേത്?

6. മിന്നലില്‍ വൈദ്യുതിയുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

7. ആദ്യമായി ഫിലമെന്റ് നിര്‍മ്മിച്ച ശാസ്ത്രജ്ഞന്‍?

8. വൈദ്യുതിയെ വളരെ കുറച്ചുമാത്രം കടത്തിവിടുന്ന മൂലകങ്ങള്‍?

9. വാക്വം ട്യൂബ് കണ്ടുപിടിച്ചത്?

10. അടിസ്ഥാന ഇലക്ട്രോണിക് ധര്‍മ്മങ്ങള്‍?

11. റഡാറിലുപയോഗിക്കുന്ന തരംഗങ്ങള്‍?

12. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് എന്താണ്?

13.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഫുള്‍മിനോളജി?

14. ഡയറക്ട് ടു ഹോം (ഡി.ടി. എച്ച്) ടെലിവിഷന്‍ സംവിധാനം കാര്യക്ഷമമാക്കാനായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം?

15. കാന്തിക ഗുണങ്ങള്‍ ഏറ്റവും പ്രകടമായി കാണുന്ന കാന്തത്തിന്റെ രണ്ടറ്റങ്ങള്‍?

16. സ്വാഭാവിക കാന്തങ്ങള്‍ക്കുദാഹരണം?

17. ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ?

18. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്ന പ്രക്രിയ?

19. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങള്‍?

20. വ്യത്യസ്ത മാസ് നമ്പറും ഒരേ അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങള്‍?

21.  ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനം നടത്തിയ സ്ഥലം?

22. ഹൈഡ്രജന്‍ ബോംബ് പ്രവര്‍ത്തിക്കുന്ന തത്വം?

23.ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തത്?

24. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത്?

25. ഒരു ന്യൂക്ളിയസ് വികിരണോര്‍ജ്ജം നിരന്തരം ഉല്‍സര്‍ജിച്ച് മറ്റൊരു മൂലകത്തിന്റെ ന്യൂക്ളിയസായി മാറുന്ന പ്രക്രിയ?

26. നിയന്ത്രണം ചെയ്ത ന്യൂക്ളിയര്‍ ഫിഷന്‍ മൂലം ആണവോര്‍ജ്ജം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം?

27. ന്യൂക്ളിയര്‍ ഫിസിക്സിന്റെ പിതാവ്?

28. ഭാരംകൂടിയ ആറ്റത്തിലെ ന്യൂക്ളിയസിന്റെ വിഭജനവും ഊര്‍ജ്ജം സ്വതന്ത്രമാക്കലുമാണ്...?

29. തുടര്‍ച്ചയായി നടക്കുന്ന ന്യൂക്ളിയര്‍ ഫിഷന്‍ പ്രവര്‍ത്തനം?

30. ന്യൂക്ളിയര്‍ ഫിഷനില്‍ ന്യൂക്ളിയസിനെ വിഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന കണം?

31. ന്യൂക്ളിയര്‍ റിയാക്ടറുകളില്‍ മോഡറേറ്ററുകളായി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍?

32. ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതികത്വം ഉപയോഗപ്പെടുത്തുന്ന ഏഴാമത്തെ രാഷ്ട്രം?

33. ചാര്‍ജും മാസും ഇല്ലാത്ത ആറ്റത്തിലെ കണികകള്‍?

34. ചെയിന്‍ റിയാക്ഷന്റെ സാധ്യതയെപ്പറ്റി ആദ്യം നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞന്‍?

35. മെന്‍ലോപാര്‍ക്കിലെ മാജിക്കുകാരന്‍ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?

36. മുകളിലേക്കിട്ട കല്ല് താഴേക്ക് വീഴുന്നതിനുള്ള കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

37. സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

38. സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ ആവിഷ്കര്‍ത്താവ്?

39. ഒരുപ്രാവശ്യം ഭൌതികത്തിനും മറ്റൊരിക്കല്‍ രസതന്ത്രത്തിനും നോബല്‍ സമ്മാനം നേടിയ വനിത?

40. ഭൌതികശാസ്ത്രത്തില്‍ രണ്ടുതവണ നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?

41. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

42. ബലതന്ത്ര (മെക്കാനിക്സ്) ത്തിന്റെ പിതാവ്?

43.  ശൂന്യതയിലൂടെ താഴോട്ട് പതിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും അവയുടെ വലിപ്പം എത്രയായാലും ഒരേ വേഗതയാണുള്ളതെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍?

44. ന്യൂക്ളിയര്‍ സയന്‍സിന്റെ പിതാവ്?

45. ന്യൂക്ളിയര്‍ ഫിഷന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

  ഉത്തരങ്ങള്‍
1) ട്രാന്‍സ്ഫോര്‍മര്‍, 2) പൂജ്യം, 3) മൈക്കല്‍ ഫാരഡെ, 4) വെള്ളി, 5) ലൌഡ് സ്പീക്കര്‍, 6) ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 7) തോമസ് ആല്‍വ എഡിസണ്‍, 8) അര്‍ദ്ധചാലകങ്ങള്‍, 9) ലിഡി ഫോറസ്റ്റ്, 10) ഓസിലേഷന്‍, ആംപ്ളിഫിക്കേഷന്‍, ടെക്ടിഫിക്കേഷന്‍, 11) മൈക്രോതരംഗങ്ങള്‍, 12) ട്രാന്‍സിസ്റ്റര്‍, 13) മിന്നല്‍, 14) ഇന്‍സാറ്റ് 4 എ, 15) കാന്തികധ്രുവങ്ങള്‍, 16) മാഗ്നറ്റൈറ്റ് ശിലയുടെ കഷണങ്ങള്‍, 17) ട്രാന്‍സ്മ്യൂട്ടേഷന്‍, 18) കാര്‍ബണ്‍ ഡേറ്റിംഗ്, 19) ഐസോബാറുകള്‍, 20) ഐസോടോപ്പുകള്‍, 21) പൊഖ്റാന്‍,  രാജസ്ഥാന്‍, 22) ന്യൂക്ളിയര്‍ ഫ്യൂഷന്‍, 23) ഹെര്‍മന്‍ഗുണ്ടര്‍ട്ട്, 24) 1974 മേയ് 18ന്., 25) റേഡിയോ ആക്ടിവിറ്റി, 26) ന്യൂക്ളിയര്‍ റിയാക്ടര്‍, 27) റൂഥര്‍ ഫോര്‍ഡ്, 28) ന്യൂക്ളിയര്‍ ഫിഷന്‍, 29) ചെയിന്‍ റിയാക്ഷന്‍, 30) ന്യൂട്രോണ്‍, 31) ഗ്രാഫൈറ്റ്, ഘനജലം, 32) ഇന്ത്യ, 33) ന്യൂട്രിനോ, ആന്‍റി ന്യൂട്രിനോ, 34) എന്റികോ ഫെര്‍മി, 35) തോമസ് ആല്‍വ എഡിസണ്‍, 36) ഐസക് ന്യൂട്ടണ്‍, 37) ഐസക് ന്യൂട്ടണ്‍, 38) തോമസ് ആല്‍വ എഡിസണ്‍, 39) മാഡം ക്യൂറി, 40) ജോണ്‍ ബര്‍ദീന്‍, 41) മാക്സ് പ്ളാങ്ക്, 42) ഗലീലിയോ, 43) ഗലീലിയോ, 44) റൂഥര്‍ഫോര്‍ഡ്, 45) ഓട്ടോഹാന്‍.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close