ഫ്ലിപ്കാർട്ടിൽ ദീപാവലിക്ക് വൻ ഓഫർ വിറ്റഴിക്കൽ, ഫോണുകൾക്ക് വൻ ഇളവ്, ക്യാഷ്ബാക്ക്, മറ്റു നിരവധി ഓഫറുകളും

ഈ വർഷത്തെ ഫ്ലിപ്കാർട്ടിന്റെ ബിഗ് ദിവാലി സെയിൽ നവംബർ 8 ന് ആരംഭിക്കുമെന്ന് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-റീട്ടെയിൽ ഭീമൻ അറിയിച്ചു. ബിഗ് ദിവാലി സെയിൽ നവംബർ 13 വരെ തുടരും. ധാരാളം ഓഫറുകളും ഡീലുകളും ഉൾപ്പെടുന്നതയായിരിക്കും സെയിൽ. ആക്സിസ് ബാങ്ക്, സിറ്റി, ഐസിഐസിഐ ബാങ്ക്, കൊഡാക് ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നൽകുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. പ്രതീക്ഷിച്ചതുപോലെ, ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് നവംബർ 7 ന് ഉച്ചയ്ക്ക് 12 മണിക്ക് ബിഗ് ദിവാലി സെയിൽ ഡീലുകളിലേക്കും ഓഫറുകളിലേക്കും നേരത്തെ പ്രവേശനം ലഭിക്കും.
Read more:
ക്രെഡിറ്റ്, ഡബിറ്റ് കാർഡ് തൽക്ഷണ കിഴിവിനുപുറമെ, ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐ കാർഡുകൾക്കൊപ്പം മറ്റ് പ്രമുഖ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഫ്ലിപ്പ്കാർട്ട് ഷോപ്പർമാർക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. വിവിധ വിഭാഗങ്ങളിലായി 80 ശതമാനം വരെ ഇളവുകൾ നൽകും. മൊബൈലുകൾ‌, ലാപ്‌ടോപ്പുകൾ‌, ടിവികൾ‌, വീട്ടുപകരണങ്ങൾ‌, വസ്ത്രങ്ങൾ‌, വീട്ടുപകരണങ്ങൾ‌, ഫർണിച്ചർ‌, ഫാഷൻ, പുസ്‌തകങ്ങൾ‌ എന്നിവയ്ക്ക് എല്ലാം വൻ ഓഫറുകളാണ് നൽകുന്നത്.
ബിഗ് ദിവാലി സെയിലില്‍ എക്സ്ക്ലൂസീവ് ലോഞ്ചുകൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ഇതിനകം തന്നെ വെബ്‌സൈറ്റിൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. റിയൽമി നാർസോ 20 പ്രോ, പോക്കോ എം 2, റെഡ്മി 9 ഐ തുടങ്ങിയ സ്മാർട് ഫോണുകളിൽ കമ്പനി ഒന്നിലധികം ഇളവുകൾ വാഗ്ദാനം ചെയ്യും. ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ സ്കീമുകൾ, 1 രൂപ മുതൽ തുടങ്ങുന്ന മൊബൈൽ ഇൻഷുറൻസ്, ഒന്നിലധികം എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ഹെഡ്‌ഫോണുകളും സ്പീക്കറുകളും വിഭാഗത്തിൽ 80 ശതമാനം വരെ കിഴിവും ലാപ്‌ടോപ്പിന് 40 ശതമാനം വരെ കിഴിവും പ്രീമിയം ടാബ്‌ലെറ്റ് വിഭാഗത്തിൽ 45 ശതമാനം വരെ കിഴിവും ലഭിക്കും. ടിവി, വീട്ടുപകരണങ്ങൾ വിഭാഗത്തിൽ 80 ശതമാനം വരെ കിഴിവ് ലഭിക്കും. 32 ഇഞ്ച് സ്മാർട് ടിവികൾ 8,999 രൂപയിലും റഫ്രിജറേറ്ററുകൾ 15,990 രൂപയ്ക്കും ലഭിക്കും.
Read more:


6000MAH ബാറ്ററിയുടെ ഈ ഫോൺ 7100 രൂപയ്ക്ക് ആമസോണിൽ CLICK HERE




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close