ഗൂഗിൾ മീറ്റിൽ ഇനി ബാക്ഗ്രൗണ്ടിനെപ്പറ്റി ഓർത്ത് ടെൻഷൻ വേണ്ട!

കൊറോണ വൈറസിന്റെ വരവോടെ ഓഫീസിൽ ജോലി ചെയ്യുന്നവരിൽ പലരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമുകൾ ആയ സൂം, 
 എന്നിവയാണ് പലരും ഉപയോഗിക്കുന്നത്. അതെ സമയം ഇത്തരം വീഡിയോ കോൺഫറൻസിങ് ആപുകൾ ഉപയോഗിക്കുമ്പോൾ ധരിക്കുന്ന വസ്ത്രവും നമ്മുടെ പശ്ചാത്തലവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രത്തിന്റെ കാര്യം നാം തന്നെ ശ്രദ്ധിക്കണം. അതെ സമയം ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവർ ഇനി പശ്ചാത്തലത്തെപ്പറ്റി ഓർത്ത് ടെൻഷൻ അടിക്കേണ്ട.

മീറ്റ് വഴി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു. ഓഫീസ്, ഹോട്ടൽ മുറി, കോഫീ ഷോപ്, താഴ്വര എന്നിങ്ങനെ വിവിധങ്ങളായ ബാക്ക്ഗ്രൗണ്ടുകൾ വീഡിയോ കോൾ തുടങ്ങുന്നതിന് മുൻപ് തന്നെ ക്രമീകരിക്കാം. എന്തിന് സ്വന്തം ചിത്രം തന്നെ പശ്ചാത്തലം ആക്കാനുള്ള കസ്റ്റം സംവിധാനമുണ്ട്.
Read more:

തത്കാലം ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് വഴി ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവർക്കാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്രോംഓഎസ്, ക്രോം, മാക് എന്നീ ബ്രൗസറുകൾ ഗൂഗിൾ മീറ്റ് പ്രവർത്തിപ്പിക്കുമ്പോൾ ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഗൂഗിൾ മീറ്റ് മൊബൈലിൽ ഉപയോഗിക്കുന്നവർ ഈ സംവിധാനത്തിനായി അല്പം കൂടെ കാത്തിരിക്കണം എന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

നിങ്ങളുടെ പശ്ചാത്തലം എങ്ങനെ മാറ്റാം?
~ ഒരു വീഡിയോ കോളിന് മുമ്പായി നിങ്ങൾക്ക് പശ്ചാത്തലം മാറ്റണമെങ്കിൽ, ഗൂഗിൾ മീറ്റ് തുറന്ന് 'സെലക്ട് എ മീറ്റിങ്ങ്' തിരഞ്ഞെടുത്ത ശേഷം ചേഞ്ച് ബാക്ക്ഗ്രൗണ്ട് ക്ലിക്ക് ചെയ്ത ശേഷം പശ്ചാത്തലം തിരഞ്ഞെടുക്കാം. ശേഷം മീറ്റിംഗിൽ ചേരാം.
~ ഒരു വീഡിയോ കോളിനിടെയാണ് പശ്ചാത്തലം മാറ്റേണ്ടതെങ്കിൽ താഴെ വലത് കോണിലുള്ള കൂടുതൽ ഓപ്ഷനിൽ (മൂന്ന് കുത്തുകൾ) ക്ലിക്ക് ചെയ്ത് പശ്ചാത്തലം മാറ്റം. വീഡിയോ ഓഫ് ചെയ്തിരിക്കുകയാണെങ്കിൽ ഈ സമയത് വീഡിയോ തനിയെ ഓൺ ആവും.
~ മുൻകൂട്ടി അപ്‌ലോഡുചെയ്‌ത പശ്ചാത്തലം തിരഞ്ഞെടുക്കാൻ, ടെംപ്ലെയ്റ്റ് ലിസ്റ്റ് ഓപ്‌ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഒന്ന് തിരഞ്ഞെടുക്കാം. പശ്ചാത്തലത്തിനായി നിങ്ങളുടെ സ്വന്തം ഇമേജ് അപ്‌ലോഡ് ചെയ്യുന്നതിന്, ആഡ് ബട്ടൺ ക്ലിക്കുചെയ്യുക.

ഗൂഗിൾ മീറ്റിൽ മാത്രമല്ല ഗൂഗിൾ മീറ്റ് എസൻഷ്യൽസ്, ബിസിനസ് സ്റ്റാർട്ടർ, ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എന്റർപ്രൈസ് എസൻഷ്യൽസ്, എന്റർപ്രൈസ് സ്റ്റാൻഡേർഡ്, എന്റർപ്രൈസ് പ്ലസ്, എന്റർപ്രൈസ് ഫോർ എഡ്യൂക്കേഷൻ എന്നീ സേവനങ്ങൾക്ക് കസ്റ്റം ബാക്ക്ഗ്രൗണ്ട് സംവിധാനം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
Read more:

ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ CLICK HERE 


കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക⤵️


മറ്റുള്ളവരുടെ ഫോണിലുള്ള contact number നമ്മുടെ മൈബൈലിൽ കാണാം CLICK HERE


എംആധാര്‍ ആപ്പ്;ആധാര്‍ റീ പ്രിൻറ് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ


Story,status, image, videos എല്ലാം ഡൌൺലോഡ് ചെയ്യാൻ ഒരു ആപ്പ്

ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close