∙ രോഗവബോധം വര്‍ധിപ്പിക്കാന്‍ ഐഐടി മദ്രാസിന്റെ കോവിഡ് ഗെയിം
പൊതുജനത്തിന്, പ്രത്യേകിച്ചും കുട്ടികള്‍ക്ക് കൊറോണാവൈറസ് വ്യാപനത്തെത്തുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി ഐഐടി മദ്രാസിലെ കുട്ടികള്‍ ഒരു കോവിഡ് ഗെയിം അവതരിപ്പിച്ചു.
ഫ്രീ ആയി കളിക്കാവുന്ന ഈ ഗെയിം ഇിവടെ ലഭ്യമാണ്:
👇👇👇👇👇👇👇👇👇
∙ ആപ്പിള്‍ പുതിയ പ്രൊഡക്ടുകള്‍ നവംബര്‍ 10ന് അവതരിപ്പിക്കും
നേരത്തെ കേട്ട വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് തങ്ങള്‍ ഈ മാസം 10-ാം തിയതി ഒരു ഉപകരണ അനാവരണ പരിപാടി നടത്തുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. പതിവപോലെ, എന്തെല്ലാം പ്രൊഡക്ടുകളായിരിക്കും ഉണ്ടായിരിക്കുക എന്നത് പറഞ്ഞിട്ടുമില്ല. ഇന്ത്യന്‍ സമയം 11.30നായിരിക്കും പരിപാടികള്‍ തുടങ്ങുക. വണ്‍ മോര്‍ തിങ് എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ സിലിക്കന്‍ ശക്തിപകരുന്ന മാക്ക് കംപ്യൂട്ടറുകളാകാം പുറത്തെടുക്കുക എന്നാണ് കേള്‍ക്കുന്ന അഭ്യൂഹം. തങ്ങള്‍ ഇന്റലിന്റെ പ്രോസസറുകള്‍ ഉപയോഗിക്കുന്നതു നിർത്തി സ്വന്തം ചിപ്പുകള്‍ ഉണ്ടാക്കുന്നുവെന്ന് ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചരുന്നല്ലോ. ആം (ARM) കേന്ദ്രീകൃത മാക് ആയിരിക്കാം അനാവരണം ചെയ്യപ്പെടുക.
കൂടാതെ, ചിലപ്പോള്‍ നവംബര്‍ 17ന് മറ്റൊരു അനാവരണ ചടങ്ങുകൂടെ കമ്പനി നടത്തിയേക്കുമെന്നും പറയുന്നു.
∙ ആപ്പിളിന്റെ ഇസിജി മോണിട്ടറിങ് ആപ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
ആപ്പിള്‍ വാച്ചിലുള്ള ഇലക്ട്രോകാര്‍ഡിയോഗ്രാം അഥവാ ഇസിജി ആപ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിച്ചു തുടങ്ങഇയതായി കമ്പനി അറിയിച്ചു.
∙ ഫോണ്‍പേക്ക് 250 ദശലക്ഷം ഉപയോക്താക്കള്‍
ഇന്ത്യയിലെ തങ്ങളുടെ യൂസര്‍മാരുടെ എണ്ണം 250 ദശലക്ഷം കടന്നതായി ക്യാഷ്‌ലെസ് പെയ്‌മെന്റ് സംവിധാനമായ ഫോണ്‍പേ അറിയിച്ചു.
Post a Comment