ആധാർ കാർഡ്,വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലെ അഡ്രസ് മാറ്റാൻ എന്ത് ചെയ്യണം?

1. ആധാറിലെ മേൽവിലാസം ഓൺലൈൻ വഴി മാറ്റാം
ആധാറിലെ വിലാസം മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺ‌ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
(രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എൻറോൾമെന്‍റ് സമയത്ത് നൽകിയതോ അല്ലെങ്കിൽ പിന്നീട് അപ്‌ഡേറ്റ് ചെയ്തതോ ആയിരിക്കണം).
നിങ്ങൾക്ക് ആധാറിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉണ്ടെങ്കിൽ, ആ മൊബൈൽ നമ്പറിൽ ഒടിപി (വൺ ടൈം പിൻ) ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ നമ്പർ നൽകുക.
Read more:

നിങ്ങളുടെ മൊബൈൽ‌ നമ്പർ ആധാറിനൊപ്പം ‌രജിസ്റ്റർ‌ ചെയ്‌തിട്ടില്ലെങ്കിലോ അല്ലെങ്കിൽ‌ നിങ്ങൾ‌ക്ക് ആ നമ്പർ നഷ്ടപ്പെട്ടെങ്കിലോ അടുത്തുള്ള അപ്‌ഡേറ്റ് സെന്‍റർ‌ സന്ദർശിക്കുക.
അപ്ഡേറ്റ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ ഒടിപിയും കാപ്ചയും നൽകുക.
മേൽവിലാസം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചെക്ബോക്സ് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും വിശദാംശങ്ങൾ ആവശ്യമായ ഭാഗത്ത് നൽകുക. മേൽവിലാസം ശരിയാക്കുന്ന സമയത്ത് പൂർണമായ മേൽവിലാസം നൽകുക. നൽകിയിരിക്കുന്ന വിലാസത്തിൽ മാത്രമായിരിക്കും മേൽവിലാസം അപ്ഡേറ്റ് ചെയ്തതിന്‍റെ ആധാർ ലെറ്റർ ലഭിക്കുക.
മേൽവിലാസം തെളിയിക്കുന്ന ഒറിജിനൽ രേഖ സ്കാൻ ചെയ്തത് അപ്ലോഡ് ചെയ്യുക. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക. ഭാവിയിലേക്കുള്ള പരിശോധന ആവശ്യത്തിനായി നിങ്ങളുടെ  രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്ത് വെയ്ക്കുക.

മേൽവിലാസം തെളിയിക്കുന്നതിനു വേണ്ടി സമർപ്പിക്കാവുന്ന രേഖകളിൽ ചിലത്
പാസ്പോർട്ട്
ബാങ്ക് സ്റ്റേറ്റ്മെന്‍റ് / പാസ് ബുക്ക്
പോസ്റ്റ് ഓഫീസ് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് / പാസ്ബുക്ക്
റേഷൻ കാർഡ്
വോട്ടർ ഐഡി
ഡ്രൈവിംഗ് ലൈസൻസ്
സർക്കാർ ഐഡി കാർഡുകൾ / പൊതുമേഖലാ സ്ഥാപനം നൽകിയിട്ടുള്ള ഫോട്ടോ തിരിച്ചറിയൽ കാർഡ്
ഇലക്ട്രിസിറ്റി ബിൽ(മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
വാട്ടർ ബിൽ (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
ടെലഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
പ്രോപ്പർട്ടി ടാക്സ് രസീത് (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
2. വോട്ടർ ഐ ഡി യിൽ അഡ്രസ് മാറ്റുന്നതിന് പഞ്ചായത്തിൽ നിന്ന് റെസിഡൻസ് സർട്ടിഫിക്കറ്റ് വാങ്ങി വോട്ടർ ഹെല്പ്ലൈൻ ആപ്പിലൂടെ / വെബ്സൈറ്റ് ലൂടെ (ട്രാൻസ്ഫർ/ഷിഫ്റ്റിംഗ്) അപ്ലൈ ചെയ്യുക.
Website - 
🌐 _Techലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ ദിവസവും ലഭിക്കുവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..👇🏽



Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close