പുതിയ ഐഫോൺ വാങ്ങിയാൽ ചെയ്യേണ്ട പതിനൊന്ന് കാര്യങ്ങൾ

iPhone things, using report

 നാം
ഏറെ ആശിച്ച് ഒരു ഐഫോണ്‍ ഐഫോണ്‍ വാങ്ങിയാല്‍ അത്യാവശ്യമായി ചെയ്യേണ്ട 11 കാര്യങ്ങളുണ്ട്. ഐ ഫോണ്‍ ഉപയോഗത്തിലെ ബാലപാഠമാകാന്‍ പറ്റുന്ന പതിനൊന്ന് കാര്യങ്ങള്‍ ഇവയാണ്

1. ആപ്പിള്‍ ഐഡി ക്രിയേറ്റ് ചെയ്യുക

ഐട്യൂണ്‍സ്, ആപ്പ് സ്റ്റോര്‍ എന്നിവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെങ്കില്‍ ആപ്പിള്‍ ഐഡി അത്യാവശ്യമാണ്. സംഗീതം, സിനിമ, ആപ്പുകള്‍ എന്നിവയിലേക്ക് ഉപയോക്താവിന് സുഗമമായി എത്താനുള്ള കീ കൂടിയാണ് ആപ്പിള്‍ ഐഡി. സ്കിപ്പ് ചെയ്ത് ആപ്പിള്‍ ഐഡി ക്രിയേറ്റ് ചെയ്യാതെ ഐഫോണ്‍ ഉപയോഗിക്കാമെങ്കിലും ഐഫോണിന്‍റെ എല്ലാ സൌകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ ആപ്പിള്‍ ഐഡി ആവശ്യമാണ്. 

2. ഐ ട്യൂണ്‍സ് ഇന്‍സ്റ്റാള്‍ ചെയ്യുക

പ്രിയപ്പെട്ട് പാട്ടുകള്‍, ചിത്രങ്ങള്, വീഡിയോകള്‍ എന്നിങ്ങളെ ഇഷ്ടപ്രകാരം ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും ഉപയോഗ്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ഐ ട്യൂണ്‍സ്. പഴയ ആപ്പിള്‍ മാകിലും പിസികളിലും മാത്രമാണ് നിലവില്‍ ഇത് ചെയ്യേണ്ടി വരാറുള്ളത്. പുതിയ മോഡലുകളില്‍ ആപ്പിള്‍ മ്യൂസിക് ആപ്പോട് കൂടിയാണ് എത്തുന്നത്.
.

3. ആക്ടിവേറ്റ് ഐഫോണ്‍

ഫോണിന്‍റെ സാധ്യതകളിലേക്ക് എത്താനായി ചെയ്യേണ്ട കാര്യമാണ് ഐഫോണ്‍ ആക്ടിവേറ്റ് ചെയ്യുക എന്നത്. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ഇതിനായി വേണ്ടി വരിക.

4. ഐഫോണ്‍ സിങ്ക് ചെയ്യുക

നിങ്ങളുടെ ഫോണിലേക്ക് ആവശ്യമായ വിവിരങ്ങള്‍ മ്യൂസിക്, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഐഫോണിലേക്ക് ലോഡ് ചെയ്യുക. എന്ത് ഉപകരണവുമായി ആണ് സിങ്ക് ചെയ്യുന്നത് എന്നത് പിന്നീട് സെറ്റിംഗ്സില്‍ മാറ്റം വരുത്താന്‍ കഴിയും

5. ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുക

ഫോണിലെ ഡാറ്റകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഫീച്ചറാണ് ഐ ക്ലൌഡ്. നിങ്ങളുടെ ഫോണിലെ ഡാറ്റയുടെ ബാക്കപ്പ് ചെയ്യാനും ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ സാധിക്കും.

6. ഫൈന്‍ഡ് മൈ ഐഫോണ്‍ സെറ്റപ്പ് ചെയ്യുക

ഐഫോണിലെ ബില്‍റ്റ് ഇന്‍ ജിപിഎസ് ഉപയോഗിച്ച് മാപ്പില്‍ ലൊക്കേഷന്‍ പിന്‍ പോയിന്‍റ് ചെയ്യാന്‍ സാധിക്കും. ഐഫോണ്‍ മോഷണം പോയാല്‍ അത് കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. എളുപ്പത്തില്‍ ഫോണ്‍ കണ്ടെത്താന്‍  ഈ വിവരങ്ങള്‍ പൊലീസിന് നല്‍കുന്നതും സഹായകരമാവും
7. ഫേസ് ഐഡിയും ടച്ച് ഐഡിയും സെറ്റ് അപ്പ് ചെയ്യുക

ഐഫോണ്‍ 5 എസ്, 6 സീരീസ്, 6എസ് സീരീസ്,7, 8 സീരീസുകളിലാണ് 
ഹോം ബട്ടണില്‍ ഫേസ് ഐഡിയും ടച്ച് ഐഡി എന്നിവയുള്ളത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള എളുപ്പ മാര്‍ഗമാണ് ഇത്. 

8. ആപ്പിള്‍ പേ സെറ്റപ്പ് ചെയ്യുക
ഐഫോണ്‍ 6 സീരീസിന് മുകളിലാണ് ഈ ഫീച്ചറുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകളേക്കാള്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതാണ് ആപ്പിള്‍ പേ സംവിധാനം. ഫോണ്‍ ഉപയോഗിക്കുന്ന ആളിന്‍റെ കാര്‍ഡുകളുടെ യഥാര്‍ത്ഥ നമ്പറുകള്‍ ആപ്പിള് പേ ഷെയര്‍ ചെയ്യാറില്ല. എന്നാല്‍ എല്ലാ ബാങ്കുകളും ഈ സംവിധാനം ഉപയോഗിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കണം

9. മെഡിക്കല്‍ ഐഡി സെറ്റപ്പ് ചെയ്യുക

ഐഒഎസ് 8ഉം അതിന് മുകളിലേക്കുമുള്ള മോഡലുകളിലാണ് ഹെല്‍ത്ത് ആപ്പ് ലഭ്യമാകുന്നത്. ഈ ആപ്പിന്‍റെ സേവനം ഉറപ്പ് വരുത്താല്‍ മെഡിക്കല്‍ ഐഡി സെറ്റപ്പ് ചെയ്യേണ്ടതായുണ്ട്. ഒരു ആരോഗ്യപരമായ എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഇതിലെ വിവരങ്ങള്‍ സഹായകമാകും
 ബില്‍റ്റ് ഇന്‍ ആപ്പുകള്‍ പഠിക്കുക
ബില്‍റ്റ് ഇന്‍ ആയിട്ടുള്ള വളരെയധികം ആപ്പുകളാണ് ഐഫോണ്‍ നല്‍കുന്നത്. ഉപഭോക്താവിന് അധികമായി ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യണ്ട അവസ്ഥയുണ്ടാവാത്ത രീതിയിലാണ് ബില്‍റ്റ് ഇന്‍ ആപ്പുകള്‍. ഇവ ഓരോന്നിന്‍റേയും ഫംഗ്ഷനുകള്‍ പഠിക്കുക

11. ആവശ്യമായ മറ്റ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുക
ബില്‍റ്റ് ഇന്‍ ആപ്പിന് പുറമേ ഉപയോക്താവ് സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന മറ്റ് ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൌണ്ലോഡ് ചെയ്യുക

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close