കാറോടിക്കും മുൻപേ എഞ്ചിൻ സ്റ്റാർട്ട് ചെയ്തിടണോ ? car start

കാറോടിക്കാൻ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ എങ്ങനെ ആണ് കാറിന്റെ ശരിയായ പ്രവർത്തനരീതികൾ എന്ന് പലർക്കും അറിയാൻ സാധ്യതയില്ല. ശരിയായ രീതിയിലുള്ള ഡ്രൈവിംഗ്‌ രീതികളും എല്ലാവർക്കും അറിയണം എന്നില്ല.

കാർ ഓടിക്കുന്നതിന് എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടുന്ന പതിവ് പലർക്കും ഉണ്ട്. എന്നാൽ ഇത് എന്തിനാണ് എന്ന ചോദ്യത്തിന് “എന്നാൽ അല്ലെ എഞ്ചിൻ ചൂടാകൂ, അപ്പോഴല്ലേ കാർ ഓടിക്കാൻ സുഖം ഉണ്ടാവുക.” എന്നായിരിക്കും പലരുടെയും മറുപടി. ‘കാർ സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ എഞ്ചിൻ ചൂടാകും’ എന്ന തലമുറകളായി കൈമാറി വന്ന ശീലത്തിന് ഇന്നും പ്രത്യേകിച്ച് മാറ്റം ഒന്നും പറയാൻ ഇല്ല.

 ഈഎഞ്ചിൻ ചൂടാക്കൽ പരിപാടി പഴയകാല കാർബ്യുറേറ്റർ കാറുകളിൽ ആണ് ആവശ്യം ആയി വരുന്നത്. പഴയ കാറുകളിൽ ഉപയോഗിച്ചിരുന്ന ചോക്ക് കേബിൾ ആയിരുന്നു ഇതിന് കാരണം. അതിനാൽ തന്നെ ഒന്നോ രണ്ടോ മിനിറ്റുകൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടണം എന്നാണ് പറയുന്നത്. എങ്കിൽ മാത്രമേ കാർ സുഗമമായ യാത്ര സമ്മാനിക്കൂ. എന്നാൽ പഴയ കാറുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ ഉള്ള പുത്തൻ കാറുകൾ പഴയതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

പഴയ കാറുകളിലെ കാർബ്യുറേറ്ററുകൾക്ക് പകരം പുത്തൻ കാറുകളിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ആണുള്ളത്. അതിനാൽ തന്നെ പഴയ കാറുകൾ ഓടിക്കുന്നതിന് മുന്ന് സ്റ്റാർട്ട് ചെയ്ത് ഇടുന്ന പരിപാടി പുത്തൻ കാറുകളിൽ ചെയ്യേണ്ടതില്ല.

.
ടെക്‌നോളജി വളർന്നപ്പോൾ കാറിനുള്ളിലെ സെൻസറുകളും കൂടി. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ കാറിനുള്ളിലെ സെൻസറുകൾ പ്രവർത്തിക്കാൻ തുടങ്ങും.
 ഈ സെൻസറുകളുടെ സാന്നിധ്യം മൂലമാണ് പുത്തൻ കാറുകൾ പഴയ കാറുകളിൽ നിന്നും വ്യത്യസ്തമാവുന്നത്. നിരവധി ടെക്‌നോളജികൾ ഉൾപ്പെടുത്തിയപ്പോൾ കാർ ഓടിക്കൽ എന്നത് ആയാസകരമാവുകയും ചെയ്തു. കാറിനുള്ളിലെ ഇസിയു എന്ന സംവിധാനം ഈ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളെ ശേഖരിക്കുകയും തുടർന്ന് വാഹനം ഓടിക്കാൻ ഉതകും വണ്ണം എഞ്ചിൻ ചൂടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കാറോടിക്കുന്നതിന് മുന്നേ കുറച്ച് നേരം എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടണമെന്നും ഇല്ല.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close