ന്യൂഡല്‍ഹി :
ഗ്ലാമര്‍ ബ്ലേസ് മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കി ഹീറോ മോട്ടോര്‍കോര്‍പ്. 72,000 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ബി എസ് 6 ഉള്ള 125 സി സി എന്‍ജിന്‍ കരുത്തോടെയാണ് ഗ്ലാമര്‍ ബ്ലേസ് വരുന്നത്. എക്‌സ് സെന്‍സ് സംവിധാനത്തിലെ ഫ്യുവല്‍ ഇന്‍ജക്ഷനോടെയാണ് എന്‍ജിന്‍.
ഐ3എസ് എന്ന ഐഡ്ല്‍ സ്റ്റാര്‍ട്ട്- സ്‌റ്റോപ് സംവിധാനവും ഓട്ടോ സെയില്‍ ടെക്‌നോളജിയുമുണ്ട്. യു എസ് ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയാണ് എടുത്തുപറയത്തക്ക സവിശേഷതകള്‍. 240 എം എം ഡിസ്‌ക് ബ്രേക് സൗകര്യപ്രദവും ഗുണമേന്മയുള്ളതുമായ റൈഡിംഗ് പ്രദാനം ചെയ്യുന്നു.
യു എസ് ബി ചാര്‍ജര്‍
മാറ്റ് വെര്‍ണിയര്‍ ഗ്രേ, ഫങ്ക് ലൈം യെല്ലോ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്ലാമര്‍ മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത മുതലെടുക്കാന്‍ ബ്ലേസിലൂടെ ലഭിക്കുമെന്നാണ് ഹീറോ കണക്കുകൂട്ടുന്നത്. രാജ്യത്തുടനീളമുള്ള ഹീറോ ഷോറൂമുകളില്‍ ഗ്ലാമര്‍ ബ്ലേസ് ലഭിക്കും.
Post a Comment