SCOOTER ONLINE booking
ഉത്സവ സീസണ് മുന്നോടിയായി ഇന്ത്യൻ വിപണിക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് പിയാജിയോ. നവംബർ 16 വരെയാണ് പ്രത്യേക സീസൺ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുക. വെസ്പ, അപ്രീലിയ സ്കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിൽ 7,000 രൂപ വരെ ഇൻഷ്വറൻസ് ആനുകൂല്യവും 4,000 രൂപ വരെയുള്ള അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടും.
2,000 രൂപ ഓൺലൈൻ ബുക്കിംഗ് ആനുകൂല്യങ്ങളും ലഭിക്കും. ഇപ്പോൾ വാഹനം സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ആദ്യ വർഷം സൗജന്യ സർവീസും അഞ്ച് വർഷം വാറണ്ടിയും കുറഞ്ഞ ഡൗൺ പെയ്മന്റ്, ഇ എം ഐയിൽ 30 ശതമാനം കുറവ് എന്നിവയും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Post a Comment