ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ

ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' വില്പനമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തന്നെ മേളയിൽ പങ്കുചേരാം. സ്മാർട്ട് ഫോൺ, അപ്ലയൻസസ്, ടി.വി., കൺസ്യൂമർ ഇലക്ട്രോണിക്സ് ഹോം ആൻഡ് കിച്ചൻ ഉത്പന്നങ്ങൾ, ഫാഷൻ, ഗ്രോസറി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. സാംസങ്, വൺപ്ലസ്, ആപ്പിൾ, ഒപ്പോ തുടങ്ങിയ ബ്രാൻഡുകളുടെ പുതിയ സ്മാർട്ട് ഫോണുകളും മേളയിൽ അവതരിപ്പിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാർട്ട് ഫോൺ ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭിക്കും. ഇതിനു പുറമെ ആമസോൺ പേയിൽ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാർഡുകളും നേടാം. ആമസോൺ ഗിഫ്റ്റ് കാർഡുകൾ അയയ്ക്കാനും കഴിയും.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close