ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Infinix Hot 10 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .ഒക്ടോബർ 16നു ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
RELATED POSTS
INFINIX HOT 10-സവിശേഷതകൾ
6.78 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .മീഡിയടെക്കിന്റെ MediaTek Helio G70 പ്രോസ്സസറുകളിലാണ് Infinix Hot 10 എന്ന സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ Infinix Hot 10 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .
ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .16 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ + ലോ ലൈറ്റ് ക്യാമറകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5200mah ന്റെ (supports 18W fast-charging ) ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4G VOLTE, 4G, 3G, 2G എന്നിവ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത്
Ineed one phone
ردحذفإرسال تعليق