>2,500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ ലഭ്യമാക്കാൻ ജിയോ പദ്ധതിയിടുന്നതായി റിപ്പോർട്ട്. തുടക്കത്തിൽ 5000 രൂപ നിലവാരത്തിലായിരിക്കും ഫോൺ പുറത്തിറക്കുകയെങ്കിലും വിപണിയിൽ ആവശ്യകത വർധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വിലകുറയ്ക്കുമെന്ന് റിലയൻസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 5ജി സ്മാർട്ട്ഫോണിന്റെ വില 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. അതേസമയം, ഇതേക്കുറിച്ച്ഔദ്യോഗികമായി പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല.നേരത്തെ, 1,500 രൂപ തിരിച്ചുനൽകുന്ന ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോണുകൾ ജിയോ വിപണിയിലിറക്കിയിരുന്നു.
RELATED POSTS: നബിദിനം സ്പെഷ്യൽ CLICK HERE
ഇന്ത്യയെ2ജി വിമുക്ത് രാജ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
5ജി നെറ്റ് വർക്കിനുള്ള ഉപകരണങ്ങൾ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനുള്ള പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിക്കാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയാൽ ഉപകരണങ്ങൾ കയറ്റുമതിചെയ്യുകയാണ് ലക്ഷ്യം.
Post a Comment