ബ്രിട്ടീഷ് രാജകുടുംബം വീട്ടുജോലിക്കാര തേടുന്നു. വൃത്തിയാക്കലാണ് പ്രധാന ജോലി. അത്യാകര്‍ഷകമായ ശമ്ബളമാണ് ബ്രീട്ടീഷ് രാജകുടുംബം വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ആരംഭ ശമ്ബളമായി പ്രതിമാസം 18,38,198 രൂപയാണ് ലഭിക്കുന്നത്
ഔദ്യോഗിക വെബ്സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള ജോലിക്കാരനെ തേടിക്കൊണ്ടുള്ള പരസ്യം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലും, ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടി വരും. ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും പരിപാലിക്കുക എന്നതാണ് ജോലി. കൊട്ടാരത്തില്‍ തന്നെ താമസിക്കണം. വര്‍ഷത്തില്‍ 33 ദിവസം അവധി അനുവദിക്കും. പെന്‍ഷനും ഉണ്ടായിരിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും.
ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യത നേടണം. ഇല്ലെങ്കില്‍ പരിശീലന സമയത്തിനുള്ളില്‍ നേടിയാലും മതി. എന്നാല്‍ വീട്ടുജോലി ചെയ്ത് പരിചയമുള്ളവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണന. അപേക്ഷിക്കുന്നവര്‍ക്കായി വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ ഒരു ട്രെയിനര്‍ ഉണ്ടായിരിക്കും. ഇതിന്ശേഷമാണ് സ്ഥിര നിയമനം നല്‍കുക.
I am interested in work
ردحذفI am interested in work
ردحذفإرسال تعليق