
നിങ്ങളുടെ ഫോട്ടോ വെച്ച് സ്വാതന്ത്ര്യദിന പോസ്റ്റർ നിർമ്മിക്കാം click
ദോഹ. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും ഖത്തര്‍ എയര്‍വേയ്സിനും ഇരു രാജ്യങ്ങളിലേക്കും പ്രതിവാര സര്‍വീസിനു വഴിയൊരുക്കി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും എയര്‍ ബബിള്‍ ധാരണാപത്രം ഒപ്പുവച്ചു. കോവിഡ് പ്രതിസന്ധിമൂലം നിലച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി പുനരാരംഭിക്കുന്നതിന് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവയ്ക്കുന്ന കരാറാണ് എയര്‍ ബബിള്‍. ആഗസ്റ്റ് 18ന് ഉത്തരവു പ്രാബല്യത്തില്‍ വരുന്നതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചെത്താന്‍ കഴിയും. സീറ്റുകള്‍ പങ്കിട്ടാവും സര്‍വീസുകള്‍.
നിങ്ങളുടെ ഫോണിൽ സ്വാതന്ത്ര്യ ദിന കീബോർഡ് ഡൌൺലോഡ് ചെയ്യാം click
ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ഖത്തറിലേക്കു മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ഐസിഎംആര്‍ അംഗീകൃത കോവിഡ് സെന്ററുകളിലെവിടെയും പരിശോധന നടത്താം. www.icmr.gov.in എന്ന വെബ്സൈറ്റില്‍ അംഗീകൃത ലാബുകളുടെ പട്ടികയുണ്ട്
إرسال تعليق