ലോകത്ത് ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച ഇതാണ്, ഷെർദാൻ big cat


നമ്മുടെ വീടുകളിലും പറമ്പിലും കറങ്ങി നടക്കുന്ന, കണ്ണൊന്ന് തെറ്റിയാല്‍ മീന്‍ചട്ടിയില്‍ തലയിടുന്ന പൂച്ചകളെ നമ്മള്‍ കണ്ടിട്ടുണ്ട്. തിളക്കമുള്ള കണ്ണുകളും ശരീരം നിറയെ രോമവുമായി ഇവയെ കാണാന്‍ തന്നെ കൗതുകമാണ് . കുട്ടികളുടെ കൂട്ടുകാരനായും വീട്ടിലെ ഒരു അംഗമായും വിലസുന്ന പൂച്ചക്കുട്ടന്‍മ്മാരും ഉണ്ട്.

വീടുകളില്‍ സാധാരണയായി പൂച്ചകളെ വളര്‍ത്താറുണ്ട്. അതുപോലെ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡിലുളള സാന്ദ്രയുടെ വീട്ടിലും ഒരു പൂച്ചയുണ്ട് ഷെര്‍ദാന്‍ എന്നാണ് ഈ വളര്‍ത്തു പൂച്ചയുടെ പേര്.

എന്നാല്‍ നമ്മള്‍ സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന സുന്ദരി പൂച്ചകളെ പോലെയല്ല ഈ വിരുതന്‍. തുറിച്ച കണ്ണുകളും വലിയ ചെവികളും രോമമില്ലാത്ത വരണ്ട ശരീരവുമായി കാണുന്നവരെ ഭയപ്പെടുത്തുന്ന രൂപമാണ് ഷെര്‍ദാന്റേത്. പെട്ടെന്ന് നോക്കുമ്പോള്‍ പന്നി കുട്ടി ആണോ എന്ന് തോന്നിപോകും. സ്പിന്‍ക്‌സ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് ഈ പൂച്ച. സ്പിന്‍ക്‌സ് പൂച്ചകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സര്‍വ്വസാധാരണമാണ് പക്ഷേ ഇതില്‍ നിന്നും ഷെര്‍ദാനെ വ്യത്യസ്തനാക്കുന്ന മറ്റൊന്നുണ്ട് ശരീരത്തിലെ ചുളിവുകള്‍.

തലഭാഗത്തെ ചുളിവുകള്‍ കണ്ടാല്‍ തലച്ചോറ് പുറത്തു വന്നതാണെന്ന് തോന്നിപ്പോകും. ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന ഔദ്യോഗികമായ വിശേഷണവും ഷെര്‍ദാന് ലഭിച്ചു കഴിഞ്ഞു. മനുഷ്യരോട് ഏറെ ഇണക്കം കൂട്ടുന്നവയാണ് സ്പിന്‍ക്‌സ് പൂച്ചകള്‍. കാഴ്ചയില്‍ ഭീകരനാണെങ്കിലും വീട്ടുകാരുടെ കൂട്ടുകാരനാണ് ഷെര്‍ദാന്‍. വീട്ടുകാരുമായി ഇണങ്ങി കുട്ടികളോടൊപ്പം കളിച്ചും ഇത്തിരി കുറുമ്പും വാശിയും കാട്ടിയും വീട്ടില്‍ ഏറെ പ്രിയപ്പെട്ടവനായി  ഈ പൂച്ച. ജനിച്ചപ്പോള്‍ മുതല്‍ ശരീരത്തില്‍ കണ്ടുവരുന്ന ചുളിവുകള്‍ വളരും തോറും കൂടി വന്നു. പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ ആരും തന്നെ ഷെര്‍ദാനെ ശ്രദ്ധിക്കാതെ പോകില്ല. കാണാന്‍ ഭീകരന്‍ ആണെങ്കിലും ആളുകളോട് പെട്ടന്ന് ഇണങ്ങുന്ന പ്രകൃതക്കാരനാണ് ഈ പൂച്ച

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close