റെഡ്മി നോട്ട് 9 ആമസോൺ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വിപണികൾ വഴി ഇന്ന് വിൽപ്പനയ്‌ക്കെത്തും mobile sale india

റെഡ്മി നോട്ട് 9 ആമസോൺ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വിപണികൾ വഴി ഇന്ന് വിൽപ്പനയ്‌ക്കെത്തും

റെഡ്മി നോട്ട് 9 ഇന്ന് ആമസോൺ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വിപണികൾ വഴി ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ മാസം ഇന്ത്യയിൽ ഈ സ്മാർട്ഫോൺ വിപണിയിലെത്തിയ ശേഷം പിന്നെയും നിരവധി തവണ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ക്വാഡ് റിയർ ക്യാമറ സജ്ജീകരണം, ഒക്ടാ കോർ പ്രോസസർ, ഒരു വലിയ ബാറ്ററി എന്നിവയുമായാണ് ഈ ബജറ്റ് ഫോൺ വരുന്നത്.

മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലും റെഡ്മി നോട്ട് 9 സ്മാർട്ഫോൺ വിപണിയിൽ വരുന്നു. ബജറ്റ് വില വിഭാഗത്തിൽ വരുന്ന ഈ ഫോൺ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

4 ജിബി + 64 ജിബി റെഡ്മി നോട്ട് 9 അടിസ്ഥാന മോഡലിന് 11,999 രൂപയാണ് വില വരുന്നത്. 4 ജിബി + 128 ജിബി മോഡലിന് 13,499 രൂപയും, അവസാനമായി ടോപ്പ് എൻഡ് 6 ജിബി + 128 ജിബി വേരിയന്റിന് 14,999 രൂപയും വില വരുന്നു. റെഡ്മി നോട്ട് 9 അക്വാ ഗ്രീൻ, ആർട്ടിക് വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ.കോം വഴി ഈ ഫോൺ വിൽപ്പനയ്‌ക്കെത്തും.

ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന ഈ ഫോൺ എംഐയുഐ 11നുമായി വരുന്നു. 19.5: 9 ആസ്പെക്റ്റ് റേഷിയോ കൂടിയ 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജി 85 ഒക്ടാകോർ SoC, 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം എന്നിവയാണ് ഈ ഫോണിന്റെ കരുത്ത്.


Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close