മനുഷ്യന്റെ തലക്കുള്ളിൽ ചിപ്പ് വരും, നാളത്തെ നീക്കം വൻ ദുരന്തമാകുമോ ? ആശങ്കയോടെ ഗവേഷകർ.. memmory card in head of human

മനുഷ്യന്റെ തലച്ചോറിൽ ചിപ്പുകൾ സ്ഥാപിച്ച് കംപ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് സാധ്യമാക്കുകയാണ് ഇലോൺ മസ്കിന്റെ ന്യുറാലിങ്ക് പോലുള്ള കമ്പനികളുടെ ലക്ഷ്യം. - എന്നാൽ, ഇത്തരം സൈബോർഗുകളെ നിർമിക്കുന്നത് അനന്തമായ സാധ്യതകളാണ് ഹാക്കർമാർക്ക് നൽകുന്നതെന്നാണ് മുന്നറിയിപ്പ്. ഇതുവഴി ലോകത്ത് വൻ ദുരന്തങ്ങൾ സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. വ്യക്തികൾ ആർജ്ജിച്ചെടുത്ത കഴിവുകളേയും ഓർമകളേയും ചിന്തകളേയും വരെ നശിപ്പിക്കാനും തിരുത്തലുകൾ വരുത്താൻ പോലും ഹാക്കർമാർക്കാകുമെന്നാണ്

വിദഗ്ധരുടെ മുന്നറിയിപ്പ്.

2016 മുതൽ ന്യുറാലിങ്ക് എന്ന സ്മാർട്ട് അപ്പുമായി ഇലോൺ മസ്ക് സഹകരിക്കുന്നുണ്ട്. തലച്ചോറിൽ നേരിട്ട് ചിപ്പുകൾ സ്ഥാപിച്ച് കംപ്യൂട്ടറുമായി സംവേദനം സാധ്യമാക്കുകയാണ് ന്യുറാലിങ്കിന്റെ ലക്ഷ്യം. നിർമിത ബുദ്ധികൊണ്ടുള്ള ഉപകരണങ്ങൾ വ്യാപകമാവുകയും അവ മനുഷ്യന്റെ കാര്യക്ഷമതയേയും ശേഷികളേയും വെല്ലുവിളിക്കുകയും ചെയ്യുന്ന കാലത്ത് ഇത്തരം സാങ്കേതികവിദ്യകൾ തുണയാകുമെന്നാണ് ഇലോൺ മസ്കിന്റെ കണക്കുകൂട്ടൽ. ഇതിനൊപ്പം മറവിരോഗം, വിഷാദരോഗം - തുടങ്ങിയ പലരോഗങ്ങളുടേയും ചികിത്സയിലും ഫലപ്രദമായി ഈ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനാകുമെന്നും കരുതപ്പെടുന്നു.
ന്യുറാലിങ്ക് അടക്കമുള്ള കമ്പനികൾ മനുഷ്യനെ
സൈബോർഗുകളാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തുന്നതിനിടെയാണ് ഇതിന്റെ അപകടങ്ങൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. തലച്ചോറിൽ സ്ഥാപിക്കപ്പെടുന്ന ഇത്തരം ചിപ്പുകൾ ഹാക്കർമാർക്ക് പുതിയ സാധ്യതകൾ തുറക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഉന്നത രാഷ്ട്രീയക്കാരുടേയും
സൈനിക ഉദ്യോഗസ്ഥരുടേയും ചിന്തകൾ ഹാക്കിങ്ങിലൂടെ ഭാവിയിൽ മോഷ്ടിക്കപ്പെടാം. ഇത് സമാനതകളില്ലാത്ത പ്രതിസന്ധികളാവും സൃഷ്ടിക്കുക.


ഭാഗീകമായി നശിപ്പിക്കുകയോ പൂർണമായി ഇല്ലാതാക്കുകയോ ചെയ്താൽ എങ്ങനെയിരിക്കുമെന്നാണ് ഗവേഷകനായ ഡോ. ശശിധരൻ സുബ്രഹ്മണ്യം ചോദിക്കുന്നത്. വിവരങ്ങൾ നഷ്ടപ്പെടുന്നതിൽ മാത്രം ഇത്തരം ഹാക്കിങ്ങുകൾ ഒതുങ്ങില്ലെന്നും ചിപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ ന്യൂറോണുകളുടെ നാശത്തിന് പോലും ഇത് കാരണമാകാമെന്നുമാണ് കരുതപ്പെടുന്നത്. ഇത് ഒരാളുടെ ചിന്തകളെ പോലും സ്വാധീനിക്കുകയും മാറ്റം വരുത്തുകയും ചെയ്തതേക്കാം. ഇത്തരം സംവിധാനങ്ങളിലേക്ക് കംപ്യൂട്ടർ വൈറസുകളെ കടത്തിവിട്ട് തകർക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്നതുപോലുള്ള സാങ്കേതികവിദ്യകൾ പാടില്ലെന്നല്ല ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മറിച്ച് ഇത്തരം സാങ്കേതികവിദ്യകൾ മതിയായ സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അവതരിപ്പിക്കാവൂ എന്നാണ്. ആന്റിവൈറസ് സോഫ്റ്റ്വെയറുകൾക്കൊപ്പം എൻക്രിപ്ഷൻ സാങ്കേതികവിദ്യയും സുരക്ഷ വർധിപ്പിക്കാൻ - ഉപയോഗിക്കാമെന്ന് ഇവർ നിർദേശിക്കുന്നു. തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുകയെന്ന ആശയം പ്രായോഗികമാക്കുന്നതിൽ മുന്നിലുള്ളത് ഇലോൺ മസ്കം ന്യൂറലിയുമാണ്. ഓഗസ്റ്റ് 28ന് തങ്ങളുടെ ആദ്യ പ്രായോഗിക മാതൃക പുറത്തുവിടാൻ പ തയാറെടുക്കുകയാണ് മസ്കം സംഘവും.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close