ലൈഫ് മിഷന്‍; ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 27 വരെയാക്കി life mission project




ലൈഫ് മിഷന്‍ പദ്ധതിയുടെ പുതിയ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 14 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്ടെയിന്‍മെന്റ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും അപേക്ഷ കൊടുക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് 27 വരെ നീട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.




www.life2020.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം. പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. സ്വതന്ത്ര ദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കൂ, നേടൂ 10000 രൂപയുടെ ക്യാഷ് അവാർഡ് പ്രൈസ്
ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.


നിബന്ധനകളും മാനദണ്ഡങ്ങളും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close