സാധാരണക്കാർക്ക് സൗജന്യ ഗ്യാസ് വിതരണം സെപ്റ്റംബർ 31 ന് free gas

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക





ജനങ്ങൾക്കു ആശ്വാസം പകരുന്ന വാർത്തയുമായി കേന്ദ്ര സർക്കാർ, അടുത്ത 3 മാസത്തേക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകാൻ തീരുമാനം. സാധാരണക്കാർക്ക് ഗ്യാസ് ലഭിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വൽ യോജന. കേന്ദ്രവും സംസ്ഥാനവും ഒരുപാട് ഇളവുകൾ സാധാരണ ജനങ്ങൾക്ക് നൽകി, അതിൽ പ്രധാനപ്പെട്ട ആനുകൂല്യങ്ങളിൽ ഒന്നായിരുന്നു ജൻധൻ അക്കൗണ്ട് വഴി ധനസഹായം, കൂടാതെ ഏപ്രിൽ 31 മുതൽ ജൂൺ 31 വരെയുള്ള സൗജന്യ ഗ്യാസ് വിതരണം.

പ്രധാന മന്ത്രി ഉജ്വല യോജനയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഈ കഴിഞ്ഞ 3 മാസങ്ങളിൽ ഈ ആനുകൂല്യം ലഭിച്ചിരുന്നു. ജൂൺ 31 ന് ഈ പദ്ധതി വഴിയുള്ള സഹായം അവസാനിച്ചിരുന്നു, പക്ഷെ ഇപ്പോൾ ലഭിച്ച വർത്തയനുസരിച്ച് സൗജന്യ ഗ്യാസ് സിലിണ്ടർ സെപ്റ്റംബർ മാസം അവസാനം വരെ ലഭിക്കുമെന്നതാണ്. അതായത് അടുത്ത 3 മാസത്തേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം സർക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതാണ്. ജൂലൈ 1 മുതൽ സെപ്റ്റംബർ 31 വരെയാണ് ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടക്കുന്നത്.





ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്ന ഏകദേശം 11.47 കോടി ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഏകദേശം 9800 കോടി രൂപയാണ് സർക്കാർ ഇതിന് വേണ്ടി മാറ്റി വെച്ചേക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക് വളരെ അധികം ആശ്വാസം നൽകുന്ന ഒന്നായിരിക്കും ഇത്. അറിയാത്തവരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക.




Post a Comment

أحدث أقدم
close