കൊറോണക്കാല മസ്അലഃകൾ : 02

5️⃣❓കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോ ഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ..?
🅰️ അതെ, ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും (ഇന്നത്തെ സ്പെയിൻ, അൻഡോറ, പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)




അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവിച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء ൽ രേഖപ്പെടുത്തിയതായി കാണാം
   📜 ഇബാറത്ത് 📜
في عام 448 هـ:
وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).
"سير أعلام النبلاء" (18/ 311)
6️⃣❓കോവിഡ് കാരണം സ്വഫുകളിൽ വലിയ വിടവ് വരുത്തിയും, വളരെ അകലം പാലിച്ചും ചിലപള്ളികളിൽ നിസ്കരിക്കുന്ന വീഡിയോ വാട്ട്സ്ആപ്പിൽ കറങ്ങുന്നുണ്ട്. അങ്ങനെ നിസ്കരിച്ചാൽ നമ്മുടെ മദ്ഹബിൽ നിസ്കാരം സ്വഹീഹാവുമോ?, ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമോ..?
🅰️ നിസ്കാരം സ്വഹീഹാവുമെന്നതിൽ രണ്ടഭിപ്രായമില്ല. പക്ഷെ
ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്ന കറാഹത്തായതിനാൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നതാണ് പ്രബലം (ഉദ്റില്ലെങ്കിൽ)
സ്വഫ്ഫിന്റെ ഫളീലതേ നഷ്ടപ്പെടൂ എന്നാണ് റംലീ ഇമാമിന്റെ അഭിപ്രായം.
 കൊറോണ പോലോത്ത  കാരണങ്ങൾ (പ്രയാസങ്ങൾ) ഉണ്ടാവുമ്പോൾ ആ കറാഹത്ത് വരില്ലെന്നും ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടില്ലെന്നും നിഹായതു സ്സൈനിന്റെ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം...

   📜 ഇബാറത്ത് 📜
. وفي ع ش على م ر ما نصه وبقي ما لو تعارض عليه مكروهان كالصلوة  فى الصف الأول مع الإرتفاع والصلوة في غيره مع تقطع الصفوف فهل يراعى الأول أو الثاني فيه نظر
والأقرب الثاني لأن فى الإرتفاع من حيث هو ما هو على صورة التفاخر والتعاظم بخلاف عدم تسوية الصفوف فإن الكراهة فيه من حيث الجماعة لا غير ا
جمل٢/٣٥٨
أن الكراهة إذا كانت من حيث الجماعة تفوت فضيلة الجماعة
حاشية الشرواني ٣/١٦
والإنفراد عن الصف مع إمكان الدخول  فيه مفوت فضيلة الجماعة  لأن ارتكاب المكروه من حيث الجماعة يفوتها
وحينئذ كره شروع فى صف قبل إتمام ما قبله وفي فتاوى محمد الرملي أن الصفوف المقطعة تحصل لهم فضيلة الجماعة دون فضيلة الصف والمعتمد الأول نعم إن كان تأخيرهم عن سد الفرجة لعذر كوقت الحر بالمسجد الحرام لم يكره لعدم التقصير فلا تفوتهم الفضيلة
نهاية الزين ١١٩





7️⃣❓ഗൾഫിൽ പല സ്ഥലത്തും ജുമുഅഃ നിർത്തലാക്കിയിരിക്കുകയാണല്ലോ, ഞങ്ങൾ പ്രവാസികൾ ഒരു റൂമിൽ 15 പേർ ഉണ്ട് ഞങ്ങൾക്കിവിടെ റൂമിൽ ജുമുഅഃ നിർബ്ബന്ധമുണ്ടോ..? അതോ ളുഹ്ർ നിസ്ക്കരിച്ചാൽ മതിയോ..? ജമാഅത്തായി നിസ്കരിക്കാമോ..?
🅰️ പ്രവാസികളായ നിങ്ങൾ മുഖീമീങ്ങളാണ് (താൽക്കാലിക താമസക്കാർ) മുതവത്വിനീങ്ങളെക്കൊണ്ടേ (നാട്ടിലെ സ്ഥിര താമസക്കാർ) ജുമുഅഃ സ്വഹീഹാവൂ...
അതിനാൽ നിങ്ങൾ റൂമിൽ 40 പേരുണ്ടായാലും ജുമുഅഃ നിസ്കരിക്കേണ്ടതില്ല എന്ന് മാത്രമല്ല ആ നിസ്കാരം തന്നെ സ്വഹീഹല്ല
 ളുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്
അതിൽ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്.
   📜 ഇബാറത്ത് 📜
ولكن لا تنعقد به أي بمقيم غير متوطن
(ഫത്ഹുൽ മുഈൻ 95)
فان تعدد المعذورون سن لهم الظهر جماعة
كتاب العباب المحيط بمعظم نصوص الشافعي والأصحاب

8️⃣❓മുസ്വ് ഹഫിലെ മുടിയും, മക്കയിലെ പാറാവുകാരനും കൊറോണക്കാലത്തെ കോമഡിയാണോ, അതോ യാഥാർത്ഥ്യമുണ്ടോ..?
🅰️ തീർച്ചയായും കോമഡി തന്നെ.
ഷിയാക്കളോ, ചില കള്ള ത്വരീഖത്തുകാരോ, ഖാദിയാനികളോ ഒരുപക്ഷേ നമ്മെ പരിഹസിക്കാൻ വഹാബീസോ ചമഞ്ഞുണ്ടാക്കിയ വേലയാണിതെന്ന് നാം മനസ്സിലാക്കണം.
ഖാദിയാനിയുടെ ഇൽഹാം വാദം പോലെ (ആദ്യം വലിയ്യ്, പിന്നെ മഹ്ദീ, മസീഹ് പിന്നെ നബി) പച്ചനുണകൾ വിളമ്പി ഇൽഹാമാക്കാനായി ചില ആത്മീയകള്ളൻമാരും...
ഏറ്റവും വലിയ സൂറത്ത് ബഖറയിലും (ഓതിത്തീരുമ്പോഴേക്ക് തലചൊറിയുമുറപ്പ്) പതിവായി ഓതുന്ന യാസീനിലും മുടികാണുമെന്നുറപ്പല്ലേ..
തിരുനബിﷺയുടെ മുടിക്ക് പ്രത്യേകതയുണ്ടെന്ന കാര്യത്തിൽ പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായമില്ല.
ആ ശറഫായ കേശം ലഭിക്കാൻ തിക്കിത്തിരക്കിയത് സ്വഹാബത്തൊന്നടങ്കമാണ്, അത് കഫൻ പുടയിൽ വെക്കാൻ വസ്വിയ്യത്ത് ചെയ്തത് മുആവിയ തങ്ങളാണ്, യുദ്ധവിജയത്തിന് വേണ്ടി അത് തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ചത് ഖാലിദുബ്നു വലീദ് തങ്ങളാണ്
ആ ബറകത്ത് നമ്മുടെ മുടിക്കുണ്ടെന്ന് ഏതെങ്കിലും പടുജാഹിൽ പറഞ്ഞാൽ നാമത് ഏറ്റുപിടിക്കണോ..?
മുസ്വ് ഹഫിൽ മുടികണ്ടാൽ വേഗമതെടുത്തു കളയണമെന്നാണ് പണ്ഡിതർ നമ്മെ പഠിപ്പിച്ചത്
അല്ലാതെ അതിട്ട വെള്ളം കുടിക്കാനല്ല.
ഇത്തരം കള്ള വഹ് യുമായി വരുന്നവരെ കണ്ടം വഴി ഓടിക്കുക...
മക്കയിലെ പാറാവുകാരൻ ശൈഖ് അഹമ്മദിന്റെ സ്വപ്നമാണ് മറ്റൊരു വിഷയം
അത് മേൽപറഞ്ഞതിലും വലിയ കോമഡിയാണ്...
മുൻവർഷങ്ങളിലൊക്കെ ഇത് പ്രചരിച്ചത് മദീനയിലെ പാറാവുകാരൻ എന്ന ടൈറ്റിലോടെയായിരുന്നു. ഇപ്പോൾ മക്കയുമായി ബന്ധിപ്പിക്കലാണല്ലോ കൂടുതൽ ട്രന്റ്... അപ്പോ അങ്ങനെയാവട്ടേന്ന് കരുതി.
ഖുർആനും ഹദീസും തൊട്ടറിഞ്ഞ ആലിമീങ്ങൾ നമുക്ക് വേണ്ടി വിവിധ കിതാബുകൾ രചിച്ചിട്ടുണ്ട്. ഒരു മനുഷ്യന്റെ ആത്മീയ, ഭൗതീക നേട്ടങ്ങൾക്ക് വേണ്ട എല്ലാമതിലുണ്ട്.
അത് മതി നമുക്ക് കള്ള സ്വപ്നങ്ങളെ ചവറ്റുകൊട്ടയിലിട്ട് ചതച്ചരക്കുക.
തിരുനബി ﷺ സ്വപ്നത്തിൽ വന്ന് പറഞ്ഞൂവെന്നാണല്ലോ പറയുന്നത്
തിരുനബിﷺയുടെ രൂപത്തിൽ ശൈത്വാൻ വരില്ലല്ലോ.. അത് കൊണ്ട് ശരിയാവാൻ സാധ്യയതയുണ്ടല്ലോന്ന് കണ്ട് മുമ്പ് മദീനയിലും ഇപ്പോൾ മക്കയിലും ഒരു കൂട്ടം ദീനീസ്നേഹികൾ ശൈഖ് അഹമ്മദെന്ന പാറാവുകാരനെ അന്വേഷിച്ചപ്പോഴാണ് കൂടുതൽ കോമഡി... അങ്ങനെയൊരു പാറാവുകാരൻ ഇരുഹറമിലുമില്ലേയില്ല...
 അപ്പോ ഏതോ മനുഷ്യന്റെ പച്ചനുണ കാച്ചൽ മാത്രമാണിതെന്ന് വ്യക്തം.




ഈ സന്ദേശം 20 പേർക്കയച്ചാലുള്ള പ്രതിഫലും, അത് കിട്ടിയ ഒരുത്തന്റെ പേരും (നാട് കൊടുത്താൽ അന്വേഷിക്കും പണിപാളും അതോണ്ട് പേര് മാത്രം)
അയക്കാത്തവർക്കുള്ള വിപത്തും അത് സംഭവിച്ച ഒരുത്തന്റെ പേരും കുറിപ്പിലുണ്ട് (ആർക്കും എന്തും എഴുതാലോ) എവിടെ നിന്നാണീ ജാതി വഹ് യാവോ..?
നമുക്ക് നമ്മുടെ അഹ് ലുസ്സുന്നയുടെ അഇമ്മത് പഠിപ്പിച്ച ഹഖ് മതി...
കണ്ട അണ്ടനും അടകോടനും എഴുതി വിടുന്ന ബാത്വില് വേണ്ട.

✍🏼തയ്യാറാക്കിയത് : VMH SAQAFI
Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close