കൊറോണക്കാല മസ്അലഃകൾ: 01

1️⃣❓കൊറോണയെ പ്രതിരോധിക്കാൻ കൈകൾ ആൽക്കഹോളടങ്ങിയ ഡിറ്റർജന്റ് കൊണ്ട് ഹാൻഡ് വാഷ് ചെയ്യാൻ ആരോഗ്യവകുപ്പ് നിർദ്ധേശിച്ചിരിക്കുകയാണല്ലോ, ആൽക്കഹോളടങ്ങിയ ഇത് ഉപയോഗിക്കാമോ..?




🅰️ മരുന്നുകളിലും, സ്പ്രേകളിലും, ഡിറ്റർജന്റുകളിലുമുപയോഗിക്കുന്ന ആൽക്കഹോളിൽ ലഹരിയില്ലെന്ന് അത്തരം കമ്പനികളുടെ മേൽനോട്ടക്കാരുമായി അന്വേഷിച്ചുറപ്പിച്ചതായി മുൻ യുഎഇ മതകാര്യവകുപ്പ് മന്ത്രിയായിരുന്ന
عيسى بن عبد الله بن محمد بن مانع الحميري
തങ്ങൾ തന്റെ
لباب النقول في طهارة العطور الممزوجة بالكحول.
എന്ന ഗ്രന്ഥത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ തീർച്ചയായും അതുപയോഗിക്കാം
(ലഹരി ദ്രാവകമാണല്ലോ നജസ്)
ഇനി അടിസ്ഥാനപരമായി ശുദ്ധിയുള്ള (മദ്യപാനിയുടെ/ഹൈളുകാരിയുടെ/കുട്ടികളുടെ വസ്ത്രങ്ങൾ പോലെ)
 എന്നാൽ നജസിൽ സംശയമുള്ള വസ്തുക്കൾ ഉപയോഗിക്കാമെന്നതാണ്
പ്രബലമെന്ന് ഫത്ഹുൽ മുഈനിൽ അല്ലാമഃ സൈനുദ്ധീൻ മഖ്ദൂം തങ്ങൾ ഉറപ്പിച്ച് പറയുന്നുണ്ട്.
【പന്നിയുടെ കണ്ഠം ചേർക്കുന്നുണ്ടെന്നറിയപ്പെട്ടെ ശാമിലെ പാൽക്കട്ടി കൊണ്ടുവരപ്പെട്ടപ്പോൾ മുത്ത്നബി ﷺ ഭക്ഷിച്ച (അത് ചേർത്തിട്ടുണ്ടെന്ന് ഉറപ്പില്ലാത്തതിനാൽ) ഹദീസാണതിന്റെ പ്രമാണം】
എങ്കിലും നജസ് സംശയമുണ്ടെങ്കിൽ  സൂക്ഷ്മത അതുപയോഗിക്കാതിരിക്കലാണ്.
എന്നാൽ ആരോഗ്യവകുപ്പ് പകർച്ചവ്യാധി തടയാൻ ഇത് നിർബന്ധമാക്കുന്ന അവസ്ഥയെങ്കിൽ സൂക്ഷ്മത പരിഗണിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...




   📜 ഇബാറത്ത് 📜
قاعدة مهمة: وهي أن ما أصله الطهارة وغلب على الظن تنجسه لغلبة النجاسة في مثله فيه قولان معروفان بقولي الأصل والظاهر أو الغالب أرجحهما أنه طاهر  بالأصل المتيقن لأنه أضبط من الغالب المختلف بالأحوال والأزمان وكذلك كثياب خمار وحائض وصبيان.  وأوانى متديـــنين بالنجــاسة وورق يغـلب نــثره على نجس ولعاب صبي وجـوخ اشــتهر عمله بشـحم الخــنزير وجبن شامي اشـتهر عمله بأنفحــة الخنـزير وقد جاءه صلى الله عليه وسلم جـبنة من عندهم فــأكل منها ولم يســئل عن ذلك. ذكره شيخـنا فى شرح المنهــاج .اهـ
فتح المعين ٢٣

2️⃣❓കൊറോണ പോലോത്ത പകർച്ചവ്യാധി ആരോഗ്യവകുപ്പും/വിദഗ്ധ ഡോക്ടർമാരും നിർദ്ധേശിക്കുന്ന പ്രതിരോധ നടപടികൾ അനുസരിക്കൽ എല്ലാവർക്കും നിർബന്ധമാണോ..?

🅰️ അതെ,
 അല്ലാമഃ ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവൽ കുബ്റയുടെ ഇബാറത്ത് അത് അടിവരയിടുന്നുണ്ട്.
   📜 ഇബാറത്ത് 📜
. ﻭﻣﻨﻬﺎ ﻳﻨﺒﻐﻲ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻣﻦ ﻣﻨﻊ اﻟﺘﻌﺮﺽ ﻟﻠﺒﻼء، ﻭﻣﻦ ﻣﺸﺮﻭﻋﻴﺔ اﻟﺪﻭاء اﻟﺘﺤﺮﺯ ﺃﻳﺎﻡ اﻟﻮﺑﺎء ﻣﻦ ﺃﻣﻮﺭ ﺃﻭﺻﻰ ﺑﻬﺎ ﺑﻌﺾ ﺣﺬاﻕ اﻷﻃﺒﺎء ﻭاﻻﻋﺘﻨﺎء ﺑﺄﻣﻮﺭ ﺃﺧﺮﻯ
‎( الفتاوى الكبرى)

3️⃣❓വിപത്തിറങ്ങിയ നാട്ടിലുള്ളവർക്ക് വേണ്ടി ഇറങ്ങാത്ത നാട്ടുകാർക്കും ഖുനൂതുന്നാസിലഃ സുന്നത്താണോ, ഒരാൾക്ക് മാത്രമാണ് വിപത്ത് വന്നതെങ്കിലോ..?
🅰️ അതെ ഒരു നാട്ടിൽ വിപത്തെത്തിയിട്ടില്ലെങ്കിലും അന്നാട്ടുകാർക്ക് വിപത്തിലകപ്പെട്ട ഇതര നാട്ടുകാർക്ക് വേണ്ടി നാസിലതിന്റെ ഖുനൂത്തോതൽ സുന്നത്ത് തന്നെയാണ്.
ഒരാൾക്ക് മാത്രമാണ് വിപത്തെങ്കിലും ഖൂനൂത് സുന്നത്താണെന്നാണ് ഒരു കൂട്ടം പണ്ഡിതർ ബഹ്സ് ചെയ്തിരിക്കുന്നത്.
അതേസമയം ആ ഒരു വ്യക്തി ജനസേവകൻ (സമൂഹത്തിനുപകാരമുള്ളവൻ/ആവശ്യമുള്ളവൻ ഉദാഃ-പണ്ഡിതൻ, ധൈര്യശാലി) ആവണം എന്ന് അസ്നവീ ഇമാം നിബന്ധന വെച്ചിട്ടുണ്ട്
രണ്ടു പേരെങ്കിൽ ഈ ശർത്വില്ലെങ്കിലും സുന്നത്ത് തന്നെ.
   📜 ഇബാറത്ത് 📜
قال العلامة البجيرمي الشافعي في حاشيته على شرح المنهج المُسمَّاة "التجريد لنفع العبيد" (1/ 207، ط. الحلبي): [(قوله: لنازلة) أي: "لرفعها ولو لغير من نزلت به؛ فيسن لأهل ناحية لم تنزل بهم فعل ذلك لمن نزلت به" اهـ حلبي، وعبارة "شرح الرملي": بأن نزلت بالمسلمين ولو واحدًا على ما بحثه جمع، لكن اشترط فيه الإسنوي تعدي نفعه؛ كأسرٍ لعالم أو شجاع، وهو ظاهر. اهـ. وخرج بالواحد الاثنان، ومقتضاه: أنه يقنت لهما وإن لم يكن فيهما نفع متعد. اهـ. "الشبراملسي على الرملي

4️⃣❓മാസ്ക് ധരിച്ച് നിസ്കരിച്ചാൽ സ്വഹീഹാവുമോ, സുജൂദിൽ മൂക്ക് മറകൂടാതെ വെക്കൽ വാജിബാണോ, സുജൂദിലെ അവയവങ്ങൾ വെക്കേണ്ട ക്രമം പറയാമോ, തർത്തീബൊഴിവാക്കൽ കറാഹത്താണോ..?
🅰️ നിസ്കാരം സ്വഹീഹാവും. കാരണം മൂക്ക് വെക്കൽ തന്നെ നിർബന്ധമില്ല
(വെക്കാതിരിക്കൽ കറാഹത്താണ് ) മറയില്ലാതെ വെക്കലോ സുന്നത്താണു താനും. അത് കൊണ്ട് മൂക്ക് മറച്ചാൽ ആ സുന്നത്ത് നഷ്ടപ്പെടും.
കൊറോണ പോലോത്ത മൂക്ക് മറക്കേണ്ട നിർബന്ധിത സാഹചര്യത്തിൽ
(ധരിക്കൽ അനിവാര്യമായവർക്ക് മാത്രം)
സുന്നത്ത് നഷ്ടപ്പെടില്ല.
 ആദ്യം രണ്ടുകാൽമുട്ടുകൾ, ശേഷം രണ്ടു മുൻകൈകൾ, തുടർന്ന് നെറ്റിയും മൂക്കും ഒപ്പം എന്നതാണ് അവയവങ്ങൾ വെക്കലിലെ സുന്നത്തും തർതീബും ഇതൊഴിവാക്കൽ കറാഹത്താണ്.




   📜 ഇബാറത്ത് 📜
. وسن (فى السجود وضع كل ركبة) على الأرض اولا  (ثم) بعد ذلك يسن وضع كل (يد) اي كف ثم (جبهة وانف )معا للإتباع
ويكره مخالفة الترتيب المذكور وعدم وضع الأنف
فتح الجواد  1/209
(ووضع انف) اي على محل سجوده مكشوفا قوله (لخبر صحيح)لسنية وضع الأنف وهذا الخبر رواه أبو داود قال فى المغني وانما لم يجب وضع الأنف كالجبهة، مع ان خبر أمرت أن اسجد على سبعة أعظم ظاهره الوجوب،
  للأخبار الصحيحة المقتصرة على الجبهة قالو وتحمل أخبار الأنف على الندب
اعانة ١/٢٨١

മസ്അലകളുടെ ബാക്കി ഭാഗം വായിക്കാൻ ഇവിടെ 
ക്ലിക്ക് ചെയ്യുക

✍🏼തയ്യാറാക്കിയത് : VMH SAQAFI
Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close