മലയാള മനോരമയിൽ ജോലി നേടാൻ
അവസരം, Manorama Job Vacancy Apply now.
പ്രമുഖ ദിനപത്രങ്ങളിൽ ഒന്നായ മലയാള മനോരമയിൽ ജോലി നേടാൻ അവസരം. ടെലി മാർക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഒഴിവ് വിവരങ്ങൾ
നിലവിൽ 50 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോട്ടയം, കൊച്ചി, തൃശ്ശൂർ ഭാഗങ്ങളിലാണ് ഒഴിവുകൾ.
പ്രായപരിധി
19 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത
മിനിമം പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സാലറി വിവരങ്ങൾ
സാലറി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കുന്ന നല്ലൊരു സാലറി തന്നെ ലഭിക്കുന്നതാണ്
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481- 2563451/ 2560413
രജിസ്റ്റർ ചെയ്യൂ: CLICK HERE
Malayalam Manorama Jobs
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.
Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com
Share this data with your companions
إرسال تعليق