തിരുവനന്തപുരം: സഊദിയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങിൽ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 28 മുതല് 31 വരെ ചെന്നൈയിൽ നടക്കും.
വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാർ കാർഡിന്റെയും, പാസ്സ്പോർട്ടിന്റെയും കോപ്പി, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയയ്ക്കുന്നതിനുളള
മാർഗ്ഗനിർദ്ദേശങ്ങൾക്കായുളള വിശദമായ വിജ്ഞാപനം നോർക്ക റൂട്ട്സിന്റെയും (www.norkaroots.org) എൻ. ഐ.എഫ്.എൽ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്ബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്സ്) ബന്ധപ്പെടാവുന്നതാണ്.
സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോർക്ക റൂട്ട്സ് നിയമാനുസൃതമായ സർവീസ് ചാർജ് ഈടാക്കുന്നതാണ്. നോർക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു റോളും ഇല്ല. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് നോർക്ക റൂട്ട്സിനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
📢Please Join for new job vacancies and information👇🏻
🪀 What's app 🪀
https://chat.whatsapp.com/Fx35297yCPx7TZrnXCqIBm
📮 Telegram 📮
https://t.me/+lUGJ_sFWmCdmNWQ9
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.
Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com
Share this data with your companions
إرسال تعليق