ITBP Recruitment Notification 2021-Apply Online 65 GD Constable Vacancies

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) 65 ജിഡി കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ പ്രതിരോധ മേഖലകളിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനെ കുറിച്ച് : ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവുമായുള്ള അതിർത്തിയിലെ ഇന്ത്യയുടെ പ്രാഥമിക അതിർത്തി പട്രോളിംഗ് സംഘടനയാണ് ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്. 1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിആർ‌പി‌എഫ് നിയമപ്രകാരം 1962 ഒക്ടോബർ 24 ന് ഉയർത്തിയ അഞ്ച് കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണിത്.

Job Details
• ബോർഡ്: Indo-Tibetan Border Police (ITBP)
• ജോലി തരം: കേന്ദ്ര സർക്കാർ 
• റിക്രൂട്ട്മെന്റ് തരം: സ്പോർട്സ് ക്വാട്ട 
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 65
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 05-07-2021
• അവസാന തീയതി: 02-09-2021

Vacancy Details
ആകെ 65 ജിഡി കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചുവടെ നൽകിയിട്ടുള്ള സ്പോർട്സ് മേഖലകളിൽ കഴിവ് തെളിയിച്ച വർക്കാണ് അവസരങ്ങൾ ഉള്ളത്.

1. ഗുസ്തി (പുരുഷനും സ്ത്രീയും)
2. കരാട്ടെ (പുരുഷനും സ്ത്രീയും)
3. തായ്ക്വോണ്ടോ (പുരുഷനും സ്ത്രീയും)
4. വുഷു (പുരുഷനും സ്ത്രീയും)
5. ജൂഡോ (പുരുഷനും സ്ത്രീയും)
6. ജിംനാസ്റ്റിക് (പുരുഷൻ)
7. ബോക്സിങ് (പുരുഷനും സ്ത്രീയും)
8. അമ്പെയ്ത്ത് (പുരുഷനും സ്ത്രീയും)
9. കബഡി (പുരുഷനും സ്ത്രീയും)
10. ഐസ് ഹോക്കി (പുരുഷനും സ്ത്രീയും)
11. ഷൂട്ടിംഗ് (പുരുഷനും സ്ത്രീയും)
12. സ്‌കി (പുരുഷനും സ്ത്രീയും)
 
Age Limit Details
18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും

മറ്റു പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications
ജിഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽനിന്ന് പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

🔸ഉയരം: പുരുഷൻ (ജനറൽ): 170 cm, സ്ത്രീ: 157 cm
• പുരുഷൻ (NE): 162.5 cm, സ്ത്രീ: 152.5 cm
• പുരുഷൻ (ST): 162.5 cm, സ്ത്രീ: 150 cm
• പുരുഷൻ ST-NE): 160 cm, സ്ത്രീ: 147.5 cm
🔸നെഞ്ചളവ് (പുരുഷന്മാർക്ക് മാത്രം):
നെഞ്ചളവ് 80 സെന്റീമീറ്റർ ഉണ്ടായിരിക്കണം. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 76 സെന്റീമീറ്റർ  ഉണ്ടായാൽ മതിയാകും.

Salary Details
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ട്മെന്റ് വഴി ജി ഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 21700 രൂപ മുതൽ 69100 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ മറ്റ് അനുവദനീയമായ അലവൻസുകൾ  ലഭിക്കും.

Selection Procedure
• സർട്ടിഫിക്കറ്റ് പരിശോധന
• ഫിസിക്കൽ പരീക്ഷ
•  മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Application Fees Details
• UR/ ഒബിസി /EWS പുരുഷന്മാർ: 100 രൂപ
• സ്ത്രീകൾ/ SC/ ST : അപേക്ഷാഫീസ് ഇല്ല

How to Apply ITBP Recruitment 2021?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
➢ യോഗ്യതയുള്ള സ്ഥാനാർഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക അല്ലെങ്കിൽ www.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➢ ഹോം പേജിൽ ലോഗിൻ അല്ലെങ്കിൽ രജിസ്റ്റർ ഓപ്ഷൻ തിരഞ്ഞെടുക്കുക
➢ നിങ്ങൾ പുതുതായി അപേക്ഷിക്കുന്നവർ ആണെങ്കിൽ രജിസ്റ്റർ ചെയ്യുക അല്ലാത്തവർ ലോഗിൻ ചെയ്യുക.
➢ തുടർന്ന് തുറന്നുവരുന്ന അപേക്ഷാഫോം പൂരിപ്പിക്കുക
➢ അപേക്ഷാ ഫീസ് അടക്കുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് എടുത്തു വെക്കുക.
➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 2 

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close