Freelance Copywriters needed for Padanam Blog

 
ക്ലിക്ക് വർക്കർ - ഓൺലൈനായി ജോലി ചെയ്യാം - യോഗ്യതകൾ പ്രശ്നമേയല്ല

കോപ്പി റൈറ്റർമാരെ വേണം
പഠനം ബ്ലോഗിന്റെ പുതിയ സംരംഭത്തിലേക്ക് എഴുത്തുകാരെ ആവശ്യമുണ്ട്. ഇംഗ്ലീഷും മലയാളവും നന്നായി എഴുതാനും കഴിയുന്ന ആളുകളെയാണ് വേണ്ടത്.

ജോലിയുടെ രീതി

ലേഖനങ്ങൾ എഡിറ്റ് ചെയ്യുക, തർജമ ചെയ്യുക, കോപ്പി റൈറ്റ് ചെയ്യുക എന്നതായിരിക്കും പ്രധാനമായും ചെയ്യേണ്ടത്.

യോഗ്യത

  ഇംഗ്ലീഷും മലയാളവും അറിയുന്ന ആർക്കും ഇത് ചെയ്യാം. വിദ്യാഭ്യാസ യോഗ്യത ഒരു പ്രശ്നമല്ല. സ്‌കൂളിൽ പോകാത്ത വ്യക്തി ആണെങ്കിൽ കൂടി ഇംഗ്ലീഷും മലയാളവും ഭാഷ നന്നായിട്ട് എഴുതാനും വായിക്കാനും അറിയുമെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കാം.


എന്താണ് ജോലി 
ഇംഗ്ലീഷിൽ ഉള്ള ലേഖനങ്ങൾ നിങ്ങൾക്ക് തരും. അവ നിങ്ങളുടെ വാക്കുകളിൽ മാറ്റി എഴുതണം. കോപ്പി പേസ്റ്റ് ചെയ്യാനോ, മറ്റു എളുപ്പ പണികളോ ചെയ്യാൻ പാടുള്ളതല്ല. തരുന്ന ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ ഇംഗ്ലീഷിലേക്ക് തന്നെ മാറ്റി എഴുതണം. ചില ലേഖനങ്ങൾ മലയാളത്തിലേക്ക് സ്വന്തം വാക്കുകളിൽ തർജമ ചെയ്യുകയാണ് വേണ്ടത്. ഓൺലൈനായി ലഭ്യമായ ഭാഷ തർജമ സോഫ്‌റ്റെവെറുകളോ, ഗൂഗിൾ ട്രാൻസ്‌ലേഷനോ ഉപയോഗിക്കാൻ പാടുള്ളതല്ല. 

ഇത് വളരെയധികം കാലത്തേക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി ആയിരിക്കും. ആയിരകണക്കിന് ലേഖനങ്ങൾ ഇത് പോലെ എഡിറ്റ് ചെയ്യാനും, തർജമ ചെയ്യാനും അവസരമുണ്ട്. വ്യത്യസ്തയിനം ടോപ്പിക്കുകളിൽ ആയിരിക്കും ഇവയെല്ലാം. അത് നിങ്ങളുടെ ഇഷ്ടവും താല്പര്യവും സൗകര്യവും നോക്കിയായിരിക്കും നൽകുക. നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാനും കഴിയും.

ശമ്പളം
ഇതൊരു ഫ്രീലാൻസ് ജോലി ആയിരിക്കും. അതായത് നിങ്ങളുടെ സൗകര്യത്തിനു ജോലി ചെയ്യാം. ഇഷ്ടമുള്ള സമയത്തു നിങ്ങൾക്ക് ലേഖനങ്ങൾ സ്വീകരിക്കാം, എന്നിട്ട് നിങ്ങളുടെ സൗകര്യപൂർവം തരുന്ന ജോലി പൂർത്തിയാക്കാം. പൂർത്തിയാക്കി അയച്ചാൽ, റിവ്യൂ കഴിഞ്ഞ ഉടൻ തന്നെ ഓരോ ലേഖനത്തിനും ചെയ്ത വർക്കിന്‌ പ്രതിഫലമായി പണം അപ്പപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെത്തും. എത്ര ചെയ്യുന്നുവോ അത്രയും പണം സമ്പാദിക്കാം. ഒരു ലേഖനം ഏറ്റെടുത്താൽ ഒരു ആഴ്ചക്ക് അകമെങ്കിലും, തരുന്ന ജോലി പൂർത്തിയാക്കാൻ ശ്രമിക്കണം.

എങ്ങനെ ഇതിൽ ചേരാം?
ഇതിൽ ചേരാൻ എളുപ്പമാണ്. താഴെ കൊടുത്തിരിക്കുന്ന ഫോം നിങ്ങൾ ഫിൽ ചെയ്യുക. താല്പര്യം നമ്മളെ അറിയിക്കുക. ശേഷം, ഓരോരുത്തരെയായി സ്ക്രീനിംഗ് ചെയ്യുന്നതാണ്. ഫോൺ കാൾ വഴിയോ, വാട്സാപ്പ് വഴിയോ തിരിച്ചു ബന്ധപെടുന്നതാണ്. അതിലൂടെ നിങ്ങൾക്ക് സൗകര്യ പൂർവമായ ഒരു രീതിയിൽ ജോലി തുടങ്ങാം. 



JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close