CBSE Results - Check Now


കേരളത്തിലെ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പ്ലസ്ടു റിസൾട്ട് രണ്ടു ദിവസം മുമ്പാണ് വന്നത്; പത്തം ക്ലാസ് റിസൾട് കേവലം ഏതാനും ദിവസങ്ങൾക്ക് മുമ്പും. കേന്ദ്ര സർക്കാരിന്റെ കീഴിലെ സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പത്താംക്ലാസ്സ് റിസൾട്  ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് ലഭ്യമാകും. പ്ലസ്‌ടു കുട്ടികളുടെ റിസൾട് ജൂലൈ 31 , ഏകദേശം ഉച്ച തിരിഞ്ഞു ലഭ്യമാകും എന്നാണ് സൂചന.

cbse result announced - check now
1. റോൾ നമ്പർ കണ്ടെത്തുക
റോൾ നമ്പർ കണ്ടെത്തിയതിനു ശേഷം മാത്രമേ, റിസൾട് കണ്ടെത്താൻ കഴിയുകയുള്ളൂ. അതിനാൽ, ആദ്യം റോൾ നമ്പർ എത്രയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രിയ പഠനം ബ്ലോഗ് വായനക്കാർ, ഉടൻ തന്നെ ഒരു പേനയും പേപ്പറും സംഘടിപ്പിച്ചു കയ്യിൽ വെക്കുക.

സിബിഎസ്ഇ യുടെ പുതിയ വെബ്‌സൈറ്റ് വഴിയാണ് റോൾ നമ്പർ കണ്ടെത്തേണ്ടത്. അതിനുള്ള ലിങ്ക് തൊട്ടു താഴെ കൊടുത്തിട്ടുണ്ട്.

 
റോൾ നമ്പർ കണ്ടെത്തേണ്ട വിധം
റോൾ നമ്പർ ലഭിക്കാൻ, പഠനം ബ്ലോഗിന്റെ ഈ പ്രസിദ്ധീകരണത്തിൽ മുകളിൽ നൽകിയ റോൾ നമ്പർ കണ്ടെത്തേണ്ട സൈറ്റ് തുറക്കുക. തുറന്നു കഴിഞ്ഞാൽ താഴെ കൊടുത്ത ചിത്രത്തിലേതു പോലെയായിരിക്കും ദൃശ്യമാവുക.
അതിലെ, continue എന്ന ബട്ടൺ അമർത്തുക. അമർത്തി കഴിചാൽ വരുന്ന വെബ്സൈറ് ലേശം താമസിച്ചാണ് ലോഡ് ചെയ്യുക. അതിൽ നിങ്ങളുടെ റോൾ നമ്പർ കണ്ടെത്താനുള്ള ക്ലാസ് തിരഞ്ഞെടുക്കേണ്ടി വരും. പഠനം ബ്ലോഗിന്റെ ഈ ലേഖനത്തിൽ, താഴെ കൊടുത്തിരിക്കുന്ന പോലെയാണ് അടുത്ത പേജ് വരുക. അതിൽ നിന്ന് പത്താം ക്ളാസാണോ, പ്ലസ്‌ടു ആണോ എന്ന് തിരഞ്ഞെടുക്കുക.
അത് തിരഞ്ഞെടുത്താൽ, അടുത്തതായി തൊട്ടു താഴെ നാല് കാര്യങ്ങൾ എന്റർ ചെയ്യാനായി കോളങ്ങൾ വരും.
പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ 🔸പൂർണ്ണ നാമം
🔸സ്‌കൂളിന്റെ കോഡ്
🔸അച്ഛന്റെ പേര്
🔸അമ്മയുടെ പേര്
ഈ നാല് വിവരങ്ങളും നൽകിയാൽ, നിങ്ങളുടെ റോൾ നമ്പർ ലഭിക്കും.
റോൾ നമ്പർ പേപ്പറിൽ എഴുതി വെക്കു.

2. റിസൾട് നോക്കാൻ
റിസൾട് നോക്കാൻ മൂന്നു വഴികളുണ്ട്

1. ഔദ്യോഗിക വെബ്‌സൈറ്റ്
ഒന്ന് സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോകാം, ഇതിൽ പോയാൽ പത്തിലെയും, പ്ലസ്ടു വിലയും റിസൾട്ടുകൾ സമയാസമയം ലഭിക്കും.


2. ഡിജിലോക്കർ
ഇന്ത്യയിലെ ഏതൊരു പൗരനും തന്റെ രേഖകൾ ഡിജിറ്റലാക്കി സൂക്ഷിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഡിജിലോക്കർ സംവിധാനത്തിലൂടെ റിസൾട് നോക്കാം. നോക്കുക മാത്രമല്ല, അതിലൂടെ തന്നെ നോക്കുന്ന റിസൾട് രേഖയാക്കി സൂക്ഷിക്കുകയും ചെയ്യാം.

അതിനായി, ഡിജിലോക്കർ ഔദ്യോഗിക കേന്ദ്ര സർക്കാർ വെബ്‌സൈറ്റിൽ പോയി, താഴേക്ക് സ്ക്രോൽ ചെയ്തു സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്ന് ഉള്ള ബോക്സ് തിരഞ്ഞെടുക്കുക, ശേഷം റോൾ നമ്പർ നൽകിയാൽ മതിയാകും.


3. റിസൾറ് ഡൌൺലോഡ് ചെയ്യേണ്ട വിധമാണ് താഴെ കൊടുക്കുന്നത്
STEP -1: ആദ്യമായി റിസൾട്ടുകൾ ലഭിക്കുന്ന സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക; ലിങ്ക് തിരഞ്ഞു അലയേണ്ട, തൊട്ടു താഴെ നൽകിയിട്ടുണ്ട്.

സിബിഎസ്ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകാൻ
 
നേരത്തെ കണ്ടുവച്ച റോൾ നമ്പർ ഇവിടെ നൽകുക, ആവശ്യമെങ്കിൽ മാതാപിതാക്കളുടെ പേരും, ജനന തിയതിയും ചോദിച്ചാൽ കൊടുക്കുക.

റിസൾട് പുതിയ പേജിൽ വരും. വരുന്ന പേജിൽ തന്നെ പിഡിഎഫ് ആയിട്ട് റിസൾട് ഡൌൺലോഡ് ചെയ്യാനുള്ള സജ്ജീകരണം ഉണ്ട്. അത് ചെയ്യുക. നേരിട്ട് ഡിജിലോകരിലേക്ക് സൂക്ഷിക്കാനും കഴിയും.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close