239 Vacancies in Hindusthan Petrolium

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 239 ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്.
എൻജിനീയർ തസ്തികയിൽ 200 ഒഴിവുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.

എൻജിനീയർ : 200

തസ്‌തികയുടെ പേര്: മെക്കാനിക്കൽ

• ഒഴിവുകളുടെ എണ്ണം : 120
• യോഗ്യത : മെക്കാനിക്കൽ /മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും യു.ജി.സി/ എ.ഐ.സി.ടി.ഇ.
• അംഗീകൃതമായ നാലുവർഷത്തെ എൻജിനീയറിങ് ബിരുദം.

തസ്‌തികയുടെ പേര് : സിവിൽ
• ഒഴിവുകളുടെ എണ്ണം : 30
• യോഗ്യത : സിവിൽ എൻജിനിയറിങ്ങിൽ യു.ജി.സി / എ.ഐ.മിസി.ടി.ഇ.
അംഗീകൃതമായ നാലു വർഷത്തെ ബിരുദം.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ
• ഒഴിവുകളുടെ എണ്ണം : 26
• യോഗ്യത : ഇലക്ടിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും യു.ജി.സി / എ.ഐ.സി.ടി.ഇ.
അംഗീകൃതമായ നാലു വർഷത്തെ എൻജിനീയറിങ് ബിരുദം.

തസ്‌തികയുടെ പേര് : ഇൻസ്ട്രുമെന്റഷൻ
• ഒഴിവുകളുടെ എണ്ണം : 25
• യോഗ്യത : ഇൻസ്ട്രുമെന്റഷൻ/ ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇൻസ്ട്രുമെന്റഷൻ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും യു.ജി.സി/ എ.ഐ.സി.ടി.ഇ.
അംഗികൃതമായ നാലുവർഷത്തെ എൻജിനിയറിങ് ബിരുദം.
• പ്രായപരിധി : 25 വയസ്സ്.

സെയിൽസ്/ സർവീസ് : 03

തസ്‌തികയുടെ പേര് : ടെക്നിക്കൽ സർവീസസ്
• ഒഴിവുകളുടെ എണ്ണം : 01
• യോഗ്യത :  ഏതെങ്കിലും വിഷയത്തിലെ എൻജിനീയറിങ് ബിരുദം.
പോളിമർ പ്ലാസ്റ്റിക്ക്സ് , കെമിക്കൽസ് വിഷയത്തിലുള്ളവർക്ക് മുൻഗണന.
15 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പെട്രോകെമിക്കൽസ് സെയിൽസ്
• ഒഴിവുകളുടെ എണ്ണം :  02
• യോഗ്യത : ഏതെങ്കിലും വിഷയത്തിലെ എൻജിനിയറിങ് ബിരുദം.
പോളിമർ പ്ലാസ്റ്റിക്ക്സ് കെമിക്കൽസ് വിഷയത്തിലുള്ളവർക്ക് മുൻഗണന.
7-10 വർഷത്തെ പ്രവൃത്തി പരിചയം.

തസ്‌തികയുടെ പേര് : ചാർട്ടേഡ് അക്കൗണ്ടൻറ്
• ഒഴിവുകളുടെ എണ്ണം : 25
• യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽനിന്ന് ചാർട്ടേഡ് അക്കൗണ്ടൻറ് പാസായിരിക്കണം.
• പ്രായപരിധി : 27 വയസ്സ്


പ്രൊഫഷണൽസ് : 11

ഒഴിവുകൾ :
• ചീഫ് മാനേജർ ഡെപ്യൂട്ടി ജനറൽ മാനേജർ – കാറ്റലിസ്റ്റ് സ്കെയിൽ -1 ,
• ചീഫ് എൻജിനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ അനലിറ്റിക്കൽ -1 ,
• ചീഫ് മാനേജർ ഡെപ്യൂട്ടി ജനറൽ മാനേജർ എൻജിൻ -1 ,
• അസിസ്റ്റൻറ് മാനേജർ – ഇൻറലക്ച്വൽ പ്രൊപർട്ടി റൈറ്റ്സ് -2 ,
• അസിസ്റ്റൻറ് മാനേജർ / മാനേജർ – എൻജിൻ -2 ,
• അസിസ്റ്റൻറ് മാനേജർ , മാനേജർ -പെട്രോകെമിക്കൽസ് ആൻഡ് പോളിമെർസ് -1 ,
• ഓഫിസർ -ബയോ പ്രൊസസ് -1 ,
• ഓഫീസർ -ക്രഡ് ആൻഡ് ഫ്യൂവൽസ് റിസർച്ച് -1

തിരഞ്ഞെടുപ്പ് :
എൻജിനീയർ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയും ഗ്രൂപ്പ് ടാസ്കിലുടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hindustanpetroleum.com എന്ന വെബ്സൈറ്റ് കാണുക.

എൻജിനീയർ തസ്തികയിൽ 1180 രൂപയാണ് ഫീസ്.
എസ്.സി/ എസ്.ടി ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
എൻജിനിയറിങ് , പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close