(14-03-21) ഞായറാഴ്ച മുതൽ സൗദിയിലെ വിദേശ തൊഴിലാളികൾക്ക് സ്വന്തം നിലയിൽ റി എൻട്രിയും എക്സിറ്റും ഇഷ്യു ചെയ്യാനും സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറ്റാനുമുള്ള അനുമതി പ്രബല്യത്തിൽ വന്നു. ഇതിൽ സ്പോൺസർഷിപ്പ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 12 കാര്യങ്ങൾ അറിയാം.
സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറാൻ തൊഴിലാളിക്ക് വേണ്ട നിബന്ധനകൾ:
1. തൊഴിലാളിയുടെ ഇഖാമ തൊഴിൽ നിയമത്തിനനുസൃതമായി പ്രൊഫഷൻ ഉള്ള ഇഖാമയായിരിക്കണം (ഗാർഹിക തൊഴിലാളി പോലുള്ള പ്രൊഫഷനുകൾക്ക് പറ്റില്ല).
2. സൗദിയിൽ പ്രവേശിച്ച ശേഷം തൊഴിലുടമയുടെ കീഴിൽ 12 മാസം ജോലി ചെയ്തിരിക്കണം.
3. തൊഴിലാളി നിലവിൽ ജോലിയിൽ ഉണ്ടായിരിക്കണം.(ഹുറൂബ് പോലുള്ളവർക്ക് പറ്റില്ല).
4. സ്പോൺസർഷിപ്പ് മാറാൻ മറ്റു അപേക്ഷ നിലവിൽ ഉണ്ടായിരിക്കാൻ പാടില്ല.
5. രേഖാമൂലമുള്ള തൊഴിൽ കരാർ നില നിൽക്കെയാണു മാറുന്നതെങ്കിൽ മുൻ കൂട്ടി അറിയിച്ചിരിക്കണം.
6. അതേ സമയം തൊഴിൽ കരാർ ഇല്ലാതിരിക്കുകയും തുടർച്ചയായി 3 മാസം ശമ്പളം ലഭിക്കാതിരിക്കുകയും സൗദിയിൽ പ്രവേശിച്ച് 90 ദിവസമായിട്ടും വർക്ക് പെർമിറ്റ് ഉഷ്യു ചെയ്യാതിരിക്കുകയും വർക്ക് പെർമിറ്റ് കാലാവധിയോ ഇഖാമ കാലാവധിയോ അവസാനിക്കുകയും ചെയ്താൽ മുകളിൽ സൂചിപ്പിച്ച നിബന്ധനകൾ ഇല്ലാതെത്തന്നെ കഫാല മാറാം.
7. തൊഴിലാളിക്കും തൊഴിലുടമക്കും സൗദി സമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഖിവയിൽ ജോബ് ഓഫറും നൽകിയിരിക്കണം.
തൊഴിലാളിയെ സ്വീകരിക്കുന്നതിനു സ്ഥാപനത്തിനുണ്ടായിരിക്കേണ്ട നിബന്ധനകൾ അറിയാം:
8. വർക്ക് പെർമിറ്റ് സാധുവായിരിക്കണം. വേജ് ആന്റ് പ്രൊട്ടക്ഷൻ നിബന്ധനകൾ അവസാന മൂന്ന് മാസം 80 ശതമാനമെങ്കിലും പാലിച്ചിരിക്കണം.
9. സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികൾക്കും രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം.
10. സെൽഫ് ഇവാലുവേഷൻ പ്രോഗ്രാമിൽ 80 ശതമാനമെങ്കിലും പ്രതിബദ്ധത പുലർത്തിയിരിക്കണം. അംഗീകൃത ഇന്റേണൽ വർക്ക് റെഗുലേഷൻ ഉണ്ടായിരിക്കണം.
സ്പോൺസർഷിപ്പ് മാറ്റം നടപ്പിലാകുന്നത് ഇപ്രകാരമായിരിക്കും:
11. ഖിവ പോർട്ടൽ വഴി പുതിയ സ്പോൺസർ തൊഴിലാളിക്ക് ജോബ് ഓഫർ നൽകിയിരിക്കണം. ഖിവ പ്ലാറ്റ് ഫോമിൽ വരുന്ന ജോബ് ഓഫർ സ്വീകരിക്കാനും തള്ളാനും തൊഴിലാളിക്ക് ഓപ്ഷൻ ഉണ്ടാകും
12. നിലവിലെ സ്ഥാപനത്തെ തൊഴിൽ മാറ്റം സംബന്ധിച്ച് വിവരം അറിയിക്കുകയും തുടർന്ന് നോട്ടീസ് പിരീഡ് കാലാവധി കണക്കാക്കുന്നത് ആരംഭിക്കുകയും ചെയ്യും. ( കരാർ പൂർത്തിയാക്കാതെ മാറുകയാണെങ്കിൽ പഴയ സ്പോൺസർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും.)
Post a Comment