UAE Emirates Driving Institute various job vacancies 2021

പശ്ചിമേഷ്യയിലെ ഏറ്റവും വലുതും വിജയകരമായകും ആയ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1991 ല്‍ തുടങ്ങിയ സ്ഥാപനം മേഖലയില്‍ ഏറെ പ്രശസ്തവും ആണ്. ബെല്‍ഹാസ ഗ്രൂപ്പിന് കീഴില്‍ ആണ് ഇഡിഐ എന്ന് ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി ബസ്, ലൈറ്റ് ബസ്, ഹെവി ട്രക്ക് , ഷോവെല്‍, ഫോര്‍ക്ക് ലിഫ്റ്റ്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ തരം വാഹനങ്ങളും ഓടിക്കുന്നതിന് ഇവിടെ പരിശീലനം ലഭ്യമാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഇക്കാലത്തിനിടയില്‍ ഇഡിഐ വഴി ലൈസന്‍സ് എടുത്തിട്ടുള്ളത്. 

നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കാം.
1. ഫീമെയില്‍ മോട്ടോര്‍ സൈക്കിള്‍ റൈഡിങ് ഇന്‍സ്ട്രക്ടര്‍- (ഉടൻ നിയമനം ) - അംഗീകൃത യുഎഇ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള 25 നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം - ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. മറ്റ് ഭാഷകള്‍ അറിയുന്നത് അധിക യോഗ്യതയായി പരിഗണിക്കും.മികച്ച ആശയ വിനിമശേഷി ഉണ്ടായിരിക്കണം

2. സ്റ്റോര്‍ കീപ്പര്‍ ലൊക്കേഷന്‍ - ദുബായ് എക്‌സ്പീരിയന്‍സ്- 5 വര്‍ഷം - പ്ലസ് ടു/ യൂണിവേഴ്‌സിറ്റി ഡിഗ്രി/ ഡിപ്ലോമ എന്നിവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം - സ്‌റ്റോര്‍ കീപ്പര്‍ ആയി അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടുള്ള അനുഭവ പരിചയം വേണം - സ്റ്റോര്‍ കീപ്പിങിലും ബുക്ക് കീപ്പിങ്ങിലും ഉള്ള അറിവ് നിര്‍ബന്ധമാണ് - സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും അപകടങ്ങളെ കുറിച്ചും മുന്‍ കരുതലുകളെ കുറിച്ചും ഉള്ള അറിവ് ആവശ്യമാണ് - മികച്ച ആശയ വിനിമയ ശേഷിയും കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവും ഉണ്ടായിരിക്കണം

3. ട്രെയിനിങ് ഓഫീസര്‍ ആന്റ് എച്ച്ആര്‍ സപ്പോര്‍ട്ട് ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- എച്ച്ആര്‍ - യൂണിവേഴ്‌സിറ്റി ഡിഗ്രി/ എച്ച്ആര്‍ ട്രെയിനിങ് സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് - ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് , എച്ച്ആര്‍ സപ്പോര്‍ട്ട് ഫങ്ഷന്‍സ് എന്നിവയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ അനുഭവ പരിചയം വേണം - മികച്ച പ്രസന്റേഷന്‍ സ്‌കില്ലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം

4. സെയില്‍സ് അസിസ്റ്റന്റ് ലൊക്കേഷന്‍- വൈഎഎസ് മാള്‍, അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ്- ബെന്‍സ് കുക്കീസ് - നേപ്പാളി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന - ഫുഡ് ആന്റ് ബീവറേജസ് മേഖലയില്‍ അനുഭവ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന - രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

5. ഔട്ട് ലെറ്റ് സൂപ്പര്‍വൈസര്‍ ലൊക്കേഷന്‍- ദുബായ് ഒഴിവുകള്‍- 2 ഡിപ്പാര്‍ട്ട്‌മെന്റ്- ബെന്‍സ് കുക്കീസ് - ഫുഡ് ആന്റ് ബീവറേജസ് മേഖലയിലും കസ്റ്റമര്‍ സര്‍വ്വീസ് മേഖലയിലും അനുഭവ പരിചയം വേണം - സൂപ്പര്‍വൈസര്‍, ടീം ലീഡര്‍, ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജ്, ട്രെയിനര്‍ തുടങ്ങി ഏതെങ്കിലും പദവിയില്‍ ജോലി ചെയ്തിട്ടുണ്ടാകണം

6. മെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- ഹെവി ബസ് ആന്റ് ട്രക്ക് ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- ടെക്‌നിക്കല്‍ - യുഎഇ ഹെവി ബസ് ഓര്‍ ഹെവി ട്രക്ക് ലൈസസന്‍സ് ഉള്ള ആളായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയ വിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം)

7. ഫീമെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- കാര്‍ ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- ടെക്‌നിക്കല്‍ - മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് - യുഎഇ എല്‍എംവി ലൈസന്‍സ് ഉണ്ടായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയവിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം) - മലയാളി, അറബിക്, ഫിലിപ്പീനോകള്‍ക്ക് മുന്‍ഗണന

8. മെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- കാര്‍ - മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് - യുഎഇ എല്‍എംവി ലൈസന്‍സ് ഉണ്ടായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയവിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം) - മലയാളി, അറബിക്, ഫിലിപ്പീനോകള്‍ക്ക് മുന്‍ഗണന.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close