ആഹാരം കഴിഞ്ഞ ഉടനേ കുളിയോ, ?അപകടം കാത്തിരിക്കുന്നു

ആഹാരം കഴിച്ച ഉടനേ പോയി കുളിക്കുന്നവർ രോഗത്തിൽ എത്തിപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആഹാരം കഴിച്ച് കഴിഞ്ഞ ഉടനേ കുളി മാത്രമല്ല മറ്റ് പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ആഹാരം കഴിച്ച ഉടനേ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ഇത്തരത്തിൽ ചെയ്യാന്‍ പാടില്ലാത്തതാണ്. ഭക്ഷണ ശേഷം ഉടന്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളിൽ എന്നും മികച്ച് നിൽക്കുന്ന ഒന്നാണ് കുളിക്കുന്നത്. ഇത് എന്തുകൊണ്ടാണ് ചെയ്യാന്‍ പാടില്ലാത്തത് എന്നതിന്‍റെ ചില കാരണങ്ങൾ ഈ ലേഖനത്തിൽ പറയുന്നുണ്ട്. കൂടുതൽ വായിക്കൂ.
ദഹന പ്രശ്നങ്ങൾ

ദഹന സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഭക്ഷണ ശേഷം കുളിക്കാന്‍ പോവുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ദഹന പ്രശ്നങ്ങള്‍ക്ക് വഴി തുറക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള കുളി. ഭക്ഷണ ശേഷം കുളിക്കുമ്പോൾ അത് ദഹനത്തെ മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്‍റെ ഭാഗത്തേക്ക് എത്താതിരിക്കുന്നതിനും കാരണമാകുന്നുണ്ട്.

ശ്വാസംമുട്ടൽ

ചിലരിൽ ഭക്ഷണശേഷമുള്ള കുളി പലപ്പോഴും ശ്വാസംമുട്ടല്‍ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നത്. ശ്വാസം മുട്ടല്‍ ഇല്ലാത്തവരിൽ പോലും അതിന് തുടക്കം കുറിക്കുന്നതിന് പലപ്പോഴും സ്ഥിരമായി ഭക്ഷണ ശേഷമുള്ള കുളി കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല.

അസിഡിറ്റി

അസിഡിറ്റി നിങ്ങളെ ബാധിക്കുന്നുണ്ടോ? എങ്കിൽ അതിന് ആക്കം കൂട്ടുന്നതിന് പലപ്പോഴും ഭക്ഷണ ശേഷമുള്ള കുളി കാരണമാകുന്നുണ്ട്. ഇത് അസിഡിറ്റിയെ വർദ്ധിപ്പിക്കുകയും വയറിന്റെ അസ്വസ്ഥതതക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വയറു നിറയെ ഭക്ഷണശേഷം കഴിച്ച് ചെയ്യരുത്.

തലചുറ്റുലുണ്ടാക്കുന്നു

ഭക്ഷണശേഷമുള്ള പെട്ടെന്നുള്ള കുളി പലപ്പോഴും നിങ്ങളിൽ തലചുറ്റലുണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിലെ കാരണം ചർമ്മത്തിലേക്ക് കൂടുതൽ രക്തമൊഴുകുന്ന അവസ്ഥയാണ് കുളിക്കുമ്പോള്‍ ഉണ്ടാവുന്നത്. ഈ അവസ്ഥയിൽ തലയിലേക്കുള്ള രക്തയോട്ടത്തിൻറെ സാധ്യത കുറക്കുന്നുണ്ട്. ഇത് പലരിലും തലചുറ്റൽ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ശരീരോഷ്മാവ് കുറക്കുന്നുണ്ട്

ഭക്ഷണ ശേഷം ശരീരത്തിന്റെ ഊഷ്മാവ് കൂടുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള കുളിക്ക് ശേഷം പലപ്പോഴും ശരീരത്തിന്‍റെ ഊഷ്മാവ് കുറയുകയാണ് ചെയ്യുന്നത്. ഇത് മറ്റ് പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ ഊഷ്മാവ് കുറക്കുന്നതിലൂടെ അത് ശരീരത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കുളിക്കും മുൻപ് മനസ്സിൽ വെക്കേണ്ടതാണ്. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് ആഹാരം കഴിച്ച് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാൻ പോവുകയുള്ളൂ.

വ്യായാമം

ഭക്ഷണം കഴിച്ച ഉടനേ വ്യായാമം ചെയ്യുന്നവരാണ് പലരും. എന്നാൽ വയറ് നിറഞ്ഞ ഉടനേ വ്യായാമം ചെയ്യുന്നത് ദഹന സംബന്ധമായ പ്രതിസന്ധികളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിച്ച ഉടനേ വ്യായാമം ചെയ്യരുത് എന്നത് തന്നെയാണ്.

ഉറക്കവും ശ്രദ്ധിക്കണം

പലരും ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനേ ഉറങ്ങാൻ പോവാറുണ്ട്. എന്നാൽ ഇത് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ഓരോ നിമിഷവും നിങ്ങളിൽ അസിഡിറ്റി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്ന കാര്യത്തിൽ മുന്നിലാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

ജോലികൾ എന്നും ടെലഗ്രാം വഴി ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close