ബുദ്ഗാം: ആത്മനിര്‍ഭര്‍ഭാരതിന്റെ ചുവടുപിടിച്ച് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് മാതൃകയായി കശ്മീരിലെ യുവാക്കള്‍. ടിക്-ടോക് വീഡിയോയ്ക്ക് ബദലായി വീഡിയോ ആപ്പ് നിര്‍മ്മിച്ചാണ് കശ്മീരിലെ രണ്ടു സഹോദരന്മാര്‍ മാതൃകയായത്. ബുദ്ഗാം ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ വാനിയും ഇളയ സഹോദരന്‍ മുഹമ്മദ് ഫറൂഖുമാണ് ആപ്പ് രൂപകല്‍പ്പന നടത്തിയത്.
വിവരസാങ്കേതിക മേഖലയിലെ യുവ എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍ ടിക്-ടോക് നിരോധിച്ച സമയം മുതല്‍ ഫലപ്രദമായ ബദലിനായുള്ള പരിശ്രമത്തിലായിരുന്നു. നൂക്കുലാര്‍ എന്ന പേരിലാണ് ആപ്പ് നിര്‍മ്മിച്ചത്. ചൈനീസ് ആപ്പായ ഷെയറിറ്റിന് ബദലായി ഫയല്‍ ഷെയര്‍ ടൂള്‍ എന്ന പേരില്‍ ഇരുവരും മുന്നേ മറ്റൊരെണ്ണം വികസിപ്പിച്ചിരുന്നു. ഫയല്‍ ഷെയര്‍ ടൂള്‍ എന്ന ആപ്പിന്റെ വലിയ വിജയം നല്‍കിയ ആത്മവിശ്വാസമാണ് ടിക്-ടോക്കിന് ബദലുണ്ടാക്കാന്‍ പ്രേരണ നല്‍കിയതെന്നും വാനിയും ഫറൂഖും പറഞ്ഞു.
إرسال تعليق