ഇങ്ങനെ ഗ്യാസ് ബുക്ക് ചെയ്താൽ ക്യാഷ് ഇങ്ങോട്ട് ലഭിക്കും!!

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ ലഭിക്കുന്നു. സിലിണ്ടർ ബുക്ക് ചെയ്ത് ആമസോൺ പേ വഴി പണമടയ്ക്കുമ്പോൾ  50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന കമ്പനികളായ ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ എന്നിവയിൽ നിന്ന് കിഴിവുകളൊന്നും ലഭിക്കുന്നില്ല ക്യാഷ്ബാക്ക് തുക ആമസോൺ തന്നെയാണ് വഹിക്കുന്നതെന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഓഫർ കാലാവധി?
എൽ‌പി‌ജി സിലിണ്ടർ റീഫിൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഡിസംബർ 1 വരെ മാത്രമാണ് ലഭിക്കുക. മാത്രമല്ല, ആദ്യമായി ആമസോൺ വഴി ആദ്യമായി ​ഗ്യാസ് സിലിണ്ടർ​ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ആമസോൺ ഈ ആനുകൂല്യം നൽകുന്നത്. ആമസോണിൽ നിങ്ങളുടെ എൽപിജി സിലിണ്ടർ ബുക്കിംഗിനായി പണമടച്ചുകഴിഞ്ഞാൽ, സിലിണ്ടർ എത്തിച്ചു നൽകുന്നതിന് 7 ദിവസം വരെ സമയം എടുക്കും.

ആമസോൺ പേ വഴി
നിങ്ങളുടെ സിലിണ്ടർ നിറയ്ക്കാനായി ബുക്ക് ചെയ്ത ശേഷം, നിങ്ങൾ ആമസോൺ പേ വഴി പണമടച്ചാൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. തുക ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് സ്ഥിരീകരിക്കുന്ന ഒരു എസ്എംഎസ് നിങ്ങൾക്ക് ലഭിക്കും. ക്യാഷ്ബാക്കിനായി നിങ്ങളുടെ ആമസോൺ പേ അക്കൗണ്ട് പരിശോധിക്കുക. 

ആമസോൺ പേ ഉപയോഗിച്ച് എൽപിജി സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?
ആമസോണിൽ നിന്ന് ആമസോൺ പേ പേജിലേക്ക് ഓപൺ ചെയ്യുക. എൽപിജി സിലിണ്ടർ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ എൽ‌പി‌ജി ദാതാവിനെ തിരഞ്ഞെടുത്ത് എൽ‌പി‌ജി സിലിണ്ടർ ഡിസ്ട്രിബ്യൂട്ടർ അല്ലെങ്കിൽ എൽ‌പി‌ജി ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. സിലിണ്ടറുകൾക്ക് പണം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close