നമ്പര്‍പ്ലേറ്റിന് വലിയ നടപടികള്‍.
🚘വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർപ്ലേറ്റ് നഷ്ടമായാൽ പോലീസ് കേസാകും. പുതിയ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി.
ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദേശം. നമ്പർപ്ലേറ്റ് നഷ്ടമായാൽ വാഹനയുടമ പോലീസിൽ പരാതി നൽകണം.
എഫ്.ഐ.ആർ. പകർപ്പ്
അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ വാഹനത്തിൽനിന്ന് വേർപെടുത്താനോ പുതിയവ വച്ചുപിടിപ്പിക്കാനോ പാടില്ലെന്നാണ് നിയമം. ഏതെങ്കിലുംവിധത്തിൽ നഷ്ടമായാൽ പോലീസിൽ അറിയിക്കേണ്ട ചുമതല വാഹനയുടമയ്ക്കുണ്ട്. എഫ്.ഐ.ആറിന്റെ പകർപ്പുസഹിതം അപേക്ഷിച്ചാൽ മാത്രമേ പുതിയ നമ്പർപ്ലേറ്റ് ലഭിക്കൂ.
വാഹനഡീലറെയാണ് ഇതിന് സമീപിക്കേണ്ടത്. അപകടത്തിൽ നമ്പർപ്ലേറ്റ് തകർന്നതാണെങ്കിൽ പഴയത് ഹാജരാക്കി പുതിയത് വാങ്ങാം. വില ഈടാക്കും. കേടായ നമ്പർപ്ലേറ്റിന്റെ വിശദാംശങ്ങൾ പരിവാഹൻ എന്ന വെബ്സൈറ്റിലേക്കും നൽകണം. രജിസ്റ്ററും സൂക്ഷിക്കണം. 2019 ഏപ്രിൽ മുതൽ പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാണ്.
Read more:
മാർഗനിർദേശങ്ങൾ
ഇരുചക്ര വാഹനങ്ങളിൽ തകരാർ സംഭവിച്ച നമ്പർപ്ലേറ്റ് മാത്രമായി മാറി നൽകും. കാറുകൾ മുതലുള്ള വാഹനങ്ങൾക്ക് മുൻവശത്തെ ഗ്ലാസിൽ പതിക്കുന്ന സുരക്ഷാമുദ്രണമുള്ള സ്റ്റിക്കറും അതിസുരക്ഷാ നമ്പർബോർഡിന്റെ ഭാഗമാണ്.
നമ്പർബോർഡുകളുടെ സീരിയൽ നമ്പരുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഒരു നമ്പർബോർഡ് മാറ്റേണ്ടിവന്നാൽ ഗ്ലാസിലെ സ്റ്റിക്കറും മാറ്റണം. മുൻവശത്തെ ഗ്ലാസ് മാറ്റുമ്പോൾ പകരം സ്റ്റിക്കർ വീണ്ടും പതിക്കണം.
ഗ്ലാസിൽപതിക്കുന്ന സ്റ്റിക്കറിനെ തേർഡ് രജിസ്ട്രേഷൻ പ്ലേറ്റായിട്ടാണ് പരിഗണിക്കുന്നത്. ഇതില്ലെങ്കിലും കേസെടുക്കാം. അതിസുരക്ഷാ നമ്പർപ്ലേറ്റ് വാഹനങ്ങളിൽ വച്ചുപിടിപ്പിക്കേണ്ടത് ഡീലർമാരുടെ ചുമതലയാണ്. ബോർഡുകൾ ഉടമയ്ക്ക് കൈമാറുന്നതും നിയമവിരുദ്ധമാണ്.
തറയ്ക്കുന്നതിനുപകരം നട്ടുംബോൾട്ടും ഇട്ട് നമ്പർപ്ലേറ്റ് ഘടിപ്പിച്ചാലും കുറ്റകരമാണ്. പഴയവാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉടൻ ഇറങ്ങും.
Read more:
പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️
വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️
إرسال تعليق